മുംബൈ: ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു മാവോയിസ്റ്റുകള്‍ ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നു. ബന്ദിനിടെ മഹരാഷ്ട്രയിലും ഛത്തിസ്ഗഡിലും നക്സല്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയും നാല് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മഹരാഷ്ട്രയിലെ ഗ്വാണ്ടിയ ജില്ലയില്‍ പഞ്ചായത്ത് ഓഫിസിനും ബി.എസ്.എന്‍.എല്‍ ടവറിനും തീവെച്ചു. ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയില്‍ നടന്ന നക്സല്‍ അക്രമത്തിലാണ് നാലു പോലീസുകാര്‍ക്കു പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: