കാസര്‍കോട് : ജില്ലയില്‍ റേഷന്‍ വിതരണം അവതാളത്തില്‍. ആഴ്ചകളായി ഇത് തുടര്‍ന്നിട്ടും അധികൃതര്‍ കണ്ണ് തുറക്കാത്തത് ജനങ്ങള്‍ക്ക് ദുരിതമായി. ജില്ലയിലെ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കുടംബങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ സാധനങ്ങളുടെ അപര്യാപ്തതയാണ് പാവങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ബിപിഎല്‍, ബിപിഎല്‍ സ്പെഷന്‍, എപിഎല്‍, എഎവൈ എന്നിങ്ങനെയുള്ള കാര്‍ഡുടമകള്‍ക്കാണ് ആഴ്ചകളായി അരിയും ഗോതമ്പും ലഭിക്കാത്തത്. റേഷന്‍ വിതരണ രംഗത്തുള്ളവരുടെ അഖിലേന്ത്യാ പണിമുടക്കും, അട്ടിക്കൂലിയുമാണ് റേഷന്‍ സാധനങ്ങള്‍ ബന്ധപ്പെട്ട ഗോഡൗണുകളില്‍ എത്തുന്നത് തടസ്സമായിരിക്കുന്നത്. ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് അട്ടിക്കൂലി വാങ്ങിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവ് എഫ്സിഐ ഗോഡൗണുകളിലെ കയറ്റിറക്ക് തൊഴിലാളികളുടെ സമരത്തിനും കാരണമായി. ജില്ലയിലെ നീലേശ്വരം എഫ് സി ഐ ഗോഡൗണിലെ തൊഴിലാളികള്‍ക്കും അട്ടിമറിക്കൂലി പ്രശ്നം ബാധകമായതിനാല്‍ വാഗണുകളില്‍ സാധനങ്ങളുടെ കയറ്റിറക്കിന് തൊഴിലാളികള്‍ തയ്യാറാകുന്നില്ല. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയാക്കിയിരിക്കുന്നത്. ഇതുമൂലം ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് മൂന്നാഴ്ചയോളമായി അരിയില്ലാതായിട്ട്. കഴിഞ്ഞമാസത്തെ അരിയും ഗോതമ്പും മെയ് മാസത്തില്‍ കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏപ്രിലില്‍ സ്റ്റോക്കിണ്റ്റെ മൂന്നിലൊന്നുപോലും കിട്ടാത്തസ്ഥിതിക്ക് കഴിഞ്ഞ മാസത്തെയും ഈ മാസത്തേയും റേഷന്‍ വിതരണം എങ്ങനെ നടത്തുമെന്നാണ് റേഷന്‍ ഡീലേര്‍സ് അസോസിയേഷന് ഭാരവാഹികളുടെ ആലോചന. മാര്‍ച്ച് 26 ന് ആരംഭിച്ച അഖിലേന്ത്യാ പണിമുടക്കം കഴിഞ്ഞ 14ന് ഒത്തുതീര്‍പ്പായെന്ന് പറയുന്നുണ്ടെങ്കിലും റേഷന്‍ സംവിധാനം യഥാവിധി പുനസ്ഥാപിക്കാനായിട്ടില്ല. 365 ലോഡ് സാധനങ്ങളില്‍ ഇതിനകം 123 ലോഡു സാധനങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ജില്ലാസപ്ളൈ ഓഫിസര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞമാസത്തെ ബാക്കി വിഹിതമായ 242 ലോഡും ഈ മാസത്തെ 365 ലോഡുമടക്കം 610 ലോഡ് സാധനങ്ങള്‍ എപ്പോള്‍ കിട്ടുമെന്ന് അധികൃതര്‍ക്ക് ഒരു ധാരണയുമില്ല. ഈ അവസരത്തില്‍ ഏപ്രില്‍ മാസത്തെ വിഹിതം മെയ് മാസത്തില്‍ കൊടുത്താല്‍ മെയ് മാസത്തെ വിഹിതം എപ്പോള്‍ നല്കാനാകുമെന്നുമറിയില്ല. അങ്ങനെയാണെങ്കില്‍ മെയ് മാസത്തെ വിഹിതം പൂര്‍ണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ ഏപ്രിലിലെ ബാക്കിവരുന്ന അരിയും ഗോതമ്പും ഈ മാസത്തെ മുഴുവന്‍ സ്റ്റോക്കും ഈ മാസംതന്നെ ലഭ്യമാക്കാന്‍വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ രണ്ടുലക്ഷത്തോളം എ പി എല്‍ വിഭാഗക്കരടക്കം പത്തുലക്ഷത്തോളംപേരാണ് റേഷന്‍ അരിയെ മാത്രം ആശ്രയിച്ചു കഴിയുന്നത്. പൊതുവെ ഉത്സവക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചുവരാറുണ്ട്. എന്നാല്‍, ഇത്തവണ വിഷുവിനുപോലും ജില്ലയിലെ റേഷന്‍ കടകളില്‍ അരിയും ഗോതമ്പുമുണ്ടായിരുന്നില്ല. ഇത്തരമൊരവസ്ഥ ഇതുവരെയുമുണ്ടായിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: