കുമ്പള : ഞായറാഴ്ച രാത്രി കവര്‍ച്ച നടന്ന ഇച്ചിലങ്കോട് ശ്രീ മഹാവിഷ്ണുഗണപതി ക്ഷേത്രത്തില്‍ നിന്നു മോഷ്ടാക്കളുടേതാണെന്നു സംശയിക്കുന്ന മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ ആരുടേതാണെന്നു പരിശോധിച്ചു വരികയാണ് ഫോറന്‍സിക് അധികൃതര്‍. ഞായറാഴ്ച രാത്രി നടന്ന കവര്‍ച്ചയില്‍ തിരുവാഭരണങ്ങളും സ്വര്‍ണ്ണനിര്‍മ്മിത പൊയ്‌ക്കണ്ണുകളുമാണ് കവര്‍ച്ച പോയത്. ചുറ്റമ്പലത്തിണ്റ്റെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ശ്രീ കോവിലിണ്റ്റെ പൂട്ടു പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്ര വാതിലുകളിലും ഭണ്ഡാരത്തിലും നടത്തിയ പരിശോധനയില്‍ അഞ്ചുവിരലടയാളങ്ങളാണ് ലഭിച്ചത്. ഇവയില്‍ രണ്ടെണ്ണം ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടേതായിരുന്നു. മറ്റു മൂന്നു വിരലടയാളങ്ങള്‍ ആരുടേതാണെന്നു വ്യക്തമായാല്‍ കവര്‍ച്ചയ്‌ക്കു പിന്നില്‍ ആരാണെന്നു വ്യക്തമാക്കുന്നാണ് പോലീസിണ്റ്റെ കണക്കുകൂട്ടല്‍. ഇതുവരെ നടത്തിയ പരിശോധനയില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരുടേതല്ല ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ വിരലടയാളങ്ങള്‍ എന്നു ഉറപ്പായിട്ടുണ്ട്. അന്വേഷണം സജീവമായി തുടരുകയാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നുമാണ് കരുതുന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: