Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരവാദത്തെ നേരിടാന്‍

Janmabhumi Online by Janmabhumi Online
May 7, 2012, 10:06 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ വനമേഖലയില്‍ മാവോയിസ്റ്റ്‌ തീവ്രവാദി സാന്നിധ്യം ശക്തിപ്പെടുന്നുവെന്ന്‌ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പോലീസ്‌ വകുപ്പും കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. മാവോ ഭീഷണിയുടെ പ്രതീകങ്ങളാണ്‌ അലക്സ്‌ മേനോനും ഛത്തീസ്ഗഢ്‌ എംഎല്‍എയും. ഈ സാഹചര്യത്തിലാണ്‌ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രസക്തിയേറുന്നത്‌. പക്ഷേ പല സംസ്ഥാനങ്ങളും ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ എതിര്‍പ്പാണ്‌ പ്രകടിപ്പിക്കുന്നത്‌. അടുത്തയിടെ കേന്ദ്രം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും ഈ വിഷയത്തില്‍ സമവായം കണ്ടെത്താനായില്ല. ഭീകരവിരുദ്ധ കേന്ദ്രം സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നത്‌ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടീഷ്‌ ഭരണകാലത്തെ വൈസ്‌റോയിമാരെപ്പോലെ പെരുമാറുന്നുവെന്നുമാണ്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയും പ്രഖ്യാപിച്ചത്‌. ഭീകരവാദം ഇന്ത്യയില്‍ ശക്തമാണെന്നും അത്‌ നേരിടാന്‍ സംവിധാനം വേണമെന്നുമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക്‌ ഏകാഭിപ്രായമാണുള്ളത്‌. പക്ഷേ ഭീകരവാദം നേരിടാന്‍ വ്യക്തമായ മാര്‍ഗരേഖകളില്ലാതെ ഭീകരവാദ വിരുദ്ധകേന്ദ്രം സംസ്ഥാന പോലീസിനെയും അന്വേഷണ ഏജന്‍സികളെയും അപ്രസക്തരാക്കി നടപ്പാക്കുന്നതിനോടാണ്‌ മൂന്ന്‌ സംസ്ഥാന മന്ത്രിമാര്‍ വിയോജിപ്പ്‌ പുറപ്പെടുവിച്ചത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയാകട്ടെ ഇതേക്കുറിച്ച്‌ പഠിക്കാന്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ്‌ മുന്നോട്ടുവെച്ചത്‌.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്‌ നിര്‍ദ്ദേശിക്കുന്നത്‌ ഈ ഉപസമിതിക്ക്‌ ജയലളിത നേതൃത്വം നല്‍കണമെന്നാണ്‌. നിലവില്‍ പശ്ചിമബംഗാള്‍, ഗുജറാത്ത്‌, തമിഴ്‌നാട്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ്‌ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ എന്‍സിടിസി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തുന്നത്‌. ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌ ആവശ്യപ്പെടുന്നത്‌ എന്‍സിടിസി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നാണ്‌. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം അംഗീകരിക്കപ്പെടേണ്ടതാണ്‌. അതിര്‍ത്തികടന്നുള്ള തീവ്രവാദം, ഇടത്‌ തീവ്രവാദം, വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമുള്ള തീവ്രവാദം എന്നിവ നേരിടാന്‍ സമവായമായി എന്ന്‌ പ്രധാനമന്ത്രി പറയുമ്പോഴും എന്‍സിടിസി എവിടെ സ്ഥാപിക്കുമെന്നോ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നോ വിശദീകരിക്കപ്പെടുന്നില്ല. ഇന്റലിജന്‍സ്‌ ബ്യൂറോയുടെ കീഴില്‍ എന്‍സിടിസി സ്ഥാപിക്കുന്നതിന്‌ സംസ്ഥാനങ്ങള്‍ എതിരാണ്‌. പക്ഷേ കേന്ദ്രം ഉറപ്പ്‌ നല്‍കുന്നത്‌ സാധാരണ നടപടിക്രമങ്ങള്‍ എടിഎസും സംസ്ഥാന പോലീസും തന്നെ നിര്‍വഹിക്കുമെന്നും ഭീകരവാദത്തെ നേരിടല്‍ പോലീസ്‌ ചുമതലയല്ല എന്നുമാണ്‌. ഭീകരവിരുദ്ധ കേന്ദ്രം തീവ്രവാദം നേരിടുന്നതില്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നാണ്‌ പ്രധാനമന്ത്രിയുടെ ഉറപ്പ്‌.

തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ഏകോപിപ്പിക്കുക എന്നതാണ്‌ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ലക്ഷ്യമെങ്കിലും അതിനെതിരെ അനുഭാവപൂര്‍ണമായ സമീപനം സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെ സ്വീകരിച്ച്‌ സമവായം കണ്ടെത്തേണ്ടതാണ്‌. കേരളം ആവശ്യപ്പെട്ടത്‌ അസാധാരണ സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ രൂപീകരണത്തില്‍ വ്യക്തത വേണമെന്നുമാണ്‌. എന്‍സിടിസി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്‌ പകരം നിയമപരമായ സംവിധാനമൊരുക്കി, സമവായത്തിലെത്തി നടപ്പാക്കേണ്ട ഒന്നാണ്‌ എന്‍സിടിസി. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആശങ്ക കേന്ദ്രം സംസ്ഥാനങ്ങളെ സാമന്തന്മാരായി ചുരുക്കി സര്‍വാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നാണ്‌. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി പോലീസിനെയും മറ്റും അപ്രസക്തമാക്കുമോ എന്ന ആശങ്ക സംസ്ഥാനങ്ങള്‍ പുലര്‍ത്തുമ്പോള്‍ ഈ ആശങ്കകള്‍ക്ക്‌ വിരാമമിട്ട്‌ സുതാര്യമായ സമവായത്തോടെ മാത്രം രൂപീകരിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ്‌ കേന്ദ്രം ലക്ഷ്യമിടേണ്ടത്‌. സംസ്ഥാനത്തിന്‌ മാത്രമായോ കേന്ദ്രത്തിന്‌ മാത്രമായോ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാകുന്നതല്ല തീവ്രവാദവിരുദ്ധ കേന്ദ്രങ്ങള്‍. കരയ്‌ക്കും കടലിലെ അന്തരീക്ഷത്തിലും ആകാശത്തിനുമപ്പുറം സൈബര്‍ മേലയിലും ശക്തമായിരിക്കെ തീവ്രവാദം ചെറുക്കാന്‍ സംയോജിത സംവിധാനം വേണമെന്ന വസ്തുത പരിശോധനാവിധേയമാക്കേണ്ടതാണ്‌.

മുങ്ങിമരണങ്ങള്‍

ഉണ്ടാകാതിരിക്കാന്‍

കേരളത്തില്‍ മുങ്ങിമരണങ്ങള്‍, പ്രത്യേകിച്ച്‌ വിനോദയാത്രക്കിടെ നടക്കുന്ന മുങ്ങിമരങ്ങള്‍ വര്‍ധിക്കുകയാണ്‌. തിങ്കളാഴ്ചയും ആലുവയില്‍ രണ്ടിടങ്ങളിലായി നാലുപേരാണ്‌ മുങ്ങിമരിച്ചത്‌. പ്ലസ്ടു വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ ക്ഷേത്രക്കുളത്തിലും ഒരാള്‍ പെരിയാറിലുമാണ്‌ മുങ്ങിമരിച്ചത്‌. മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ കാണാതായി. മുങ്ങിമരണങ്ങള്‍ വാര്‍ത്തയാകാത്ത ദിവസങ്ങള്‍ വിരളമാണെങ്കിലും റോഡപകടമരണങ്ങളെപ്പോലെ ഇതിന്‌ പ്രാധാന്യം ലഭിക്കുന്നില്ല. മുങ്ങിമരണം കേരളത്തിലെ രണ്ടാമത്തെ അപകടകാരണമാണ്‌. 2010ല്‍ 1732 ആളുകള്‍ മുങ്ങിമരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളായ യുവാക്കളാണ്‌ മുങ്ങിമരണങ്ങളില്‍ ഭൂരിഭാഗം. കേരളത്തില്‍ 2010ലുണ്ടായ 7550 അപകടമരണങ്ങളില്‍ നല്ലൊരു വിഭാഗം മുങ്ങിമരണങ്ങളാണ്‌. വിനോദസഞ്ചാരികളായി വെള്ളച്ചാട്ടങ്ങളില്‍ എത്തുന്നവര്‍, പുഴ കാണുമ്പോള്‍ നീന്താനുള്ള ലഹരിയില്‍ ചാടുന്നവര്‍, അപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കാനായി ചാടി ജീവന്‍ നഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ഇവരുടെ നിര നീളുന്നു. കേരളം പുഴയും കായലും കുളങ്ങളുംകൊണ്ട്‌ നിറഞ്ഞതാണ്‌. പക്ഷേ പുഴകള്‍ മണല്‍വാരല്‍ കാരണം ചുഴികള്‍ രൂപീകൃതമായി ചുഴിയില്‍പ്പെട്ട്‌ മരിക്കുന്നവര്‍, മണല്‍വാരി പുഴനിരപ്പ്‌ താഴ്‌ന്നതറിയാതെ കുഴികളില്‍ വീണ്‌ മരിക്കുന്നവര്‍ ഇവരുടെ സംഖ്യ കൂടുമ്പോഴും മുങ്ങിമരണ സുരക്ഷാ വിവരങ്ങള്‍ നല്‍കപ്പെടുന്നില്ല.

പല വെള്ളച്ചാട്ടങ്ങളും പുഴക്കടവുകളിലും സുരക്ഷിതമല്ല എന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാറില്ല. വിദ്യാര്‍ത്ഥികള്‍ സംഘമായി വിനോദസഞ്ചാരത്തിന്‌ പുഴയിലും വെള്ളച്ചാട്ടങ്ങളിലും എത്തുന്നത്‌ പലപ്പോഴും മദ്യ-മയക്കുമരുന്ന്‌ ലഹരിയിലാണ്‌ എന്നതും അവര്‍ക്ക്‌ നിലതെറ്റുമ്പോള്‍ തുഴഞ്ഞുകയറാന്‍ സാധ്യമല്ലാതാക്കുന്നു. വെള്ളത്തില്‍ കുളിക്കുന്നത്‌ ആസ്വദിക്കാനുള്ള വെമ്പലില്‍ കുട്ടികള്‍ വെള്ളത്തിലിറങ്ങുന്നു. വെള്ളം അപകടകാരിയാണെന്നോ, നീന്തല്‍ അറിഞ്ഞിരിക്കണമെന്നോ ഉള്ള പ്രാഥമിക ജ്ഞാനംപോലും ഇല്ലാത്തവരുമുണ്ട്‌. ബീച്ചുകള്‍ അപകടകാരികളാകുന്നത്‌ തിരകള്‍ പ്രവചനാതീതമാകുന്നതിനാലാണ്‌. കൂട്ടുകാരന്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മരണപ്പെടുന്നവരും ധാരാളമാണ്‌. കേരളത്തില്‍ വിനോദസഞ്ചാര ബോട്ടുകളില്‍പ്പോലും ലൈഫ്‌ ജാക്കറ്റുകളില്ല. ലൈഫ്‌ ജാക്കറ്റ്‌ ധരിക്കാതെ വെള്ളത്തില്‍ ഇറങ്ങരുതെന്ന അവബോധം നല്‍കേണ്ട സമയമാണിത്‌. ഫയര്‍ഫോഴ്സ്‌ പോലുള്ള രക്ഷാസംവിധാനം മുങ്ങിമരണങ്ങളില്‍ ലഭ്യമാകുന്നില്ല. സ്കൂള്‍-കോളേജ്‌ തലത്തില്‍ കുട്ടികള്‍ക്ക്‌ ജലസുരക്ഷയുടെ പ്രാഥമിക പാഠങ്ങള്‍ നല്‍കേണ്ടതാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

India

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

Kerala

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

India

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies