അങ്കമാലി: കേരളത്തില്‍ തൊഴിലാളികളില്‍ വന്ന മാറ്റം കേരളത്തിന്റെ വ്യവസായമേഖലയുടെ പുത്തന്‍ ഉണര്വ്വിന് സഹായകരമായിട്ടുണ്ടെന്ന് വ്യവസായ വകുപ്പു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടെല്‍ക്കില്‍ തൊഴിലാളികള്‍ക്കായി പണിത ക്വാര്‍ട്ടേഴ്സിന്റെയും ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തില്‍ കോളേജ് കലാലയത്തില്‍ പോകുന്നതുപോലെയായിരുന്നു വ്യവസായ സ്ഥാപനങ്ങളില്‍ പോകുന്നത്. ഇത് മൂലം ആരും വ്യവസായ സ്ഥാപനങ്ങളില്‍ പോകാതെയായിയെന്നു മാത്രമല്ല, പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ തയ്യാറായി ആരും മുന്നോട്ടുവന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. വ്യവസായശാലകളില്‍ രാഷ്ട്രീയ അതിപ്രസരങ്ങളില്ലാതെ തൊഴിലാളികള്‍ ആത്മാര്‍ത്ഥതയോടെ തൊഴില്ശാലകളുമായി സഹകരിക്കാന്‍ തയ്യാറായി. ഇത് കേരളത്തിന് കുറെയധികം ഗുണകരമായിട്ടുണ്ട്. തൊഴിലാളികളുടെ ഈ മാറ്റം ടെല്‍ക്കിന്റെ പുരോഗതിയ്ക്ക് ഏറെ സഹായകരമായിട്ടുണ്ട്. തൊഴിലാളികളുടെ ആത്മാര്‍ത്ഥതയ്ക്ക് അനുസരിച്ച് ടെല്‍ക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കും. വളരുവാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ ചെയ്യുമെന്നു മാത്രമല്ല, ആനുകൂല്യങ്ങളുടെ ദീര്‍ഘകാല കരാറില്‍ ടെല്‍ക്കിലെ തൊഴിലാളികള്‍ നല്കുന്ന ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. ടെല്‍ക്കിന്റെ ലാഭവിഹിതം കൂടിയതുമൂലം തൊഴിലാളികള്‍ക്ക് ഈ വര്‍ഷം 12000 രൂപ സമ്മാനമായി നല്‍കും. മറ്റു കാര്യങ്ങള്‍ ബോര്ഡില്വച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തില്‍ മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബാംബൂ കോര്പ്പറേഷന് ചെയര്‍മാനും ടെല്‍ക്ക് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് നേതാവുമായ പി. ജെ. ജോയി, ടെല്‍ക്ക് എംപ്ലോയീസ് യൂണിയന് സിഐടിയു നേതാവ് കെ. എ. ചാക്കോച്ചന്, ടെല്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. ടെല്‍ക്കില്‍ തൊഴിലാളികള്‍ക്കായി 12 ഫാമിലി ക്വാര്‍ട്ടേഴ്സും 20 ഡോര്‍മെറ്ററിയുമാണ് പണിതിട്ടുള്ളത്. 7000 സ്വക്യര്‍ ഫീറ്റില്‍ പണിത ഫാമിലി ക്വാര്‍ട്ടേഴ്സില്‍ രണ്ട് ബെഡ് റൂമും ഡ്രോയിംഗ് കം ഡൈനിംഗ് ഹാള്‍ ഉള്‍പ്പെടെയുള്ള ഒരു കുടുംബത്തിന് അനുയോജ്യമായ രീതിയിലാണ് പണിതിരിക്കുന്നത്. 20 ഡോര്‍മെറ്ററിയും രണ്ട് പേര് വീതം 40 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവു വന്ന ഈ ക്വാര്‍ട്ടേഴ്സ് കെഐടിസി ഏറ്റെടുത്താണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനായി രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: