പെരുമ്പാവൂര്‍: തെക്കേ വാഴക്കുളം ശാസ്തമംഗലം അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന അയ്യപ്പ പ്രതിമ തകര്‍ത്തതില്‍ വ്യാപക പ്രതിഷേധം. തെക്കേ വാഴക്കുളം കവലക്ക് സമീപം ക്ഷേത്രകവാടത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിലെ പ്രതിമയാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്. ഭണ്ഡാരത്തിന് മുകളിലായി ചില്ലിട്ട കൂട്ടിനുള്ളിലായിരുന്നു അയ്യപ്പ പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.
ആരാധനാലയങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കാവിനും കാടിനും സംരക്ഷണം നല്കുമെന്നുറപ്പ് നല്കുന്ന സര്‍ക്കാര്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ധ്വംസനങ്ങള്‍ ഒരു പരമ്പരപോലെ തുടര്‍ന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഇ.ജി. മനോജ് പറഞ്ഞു. കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ വേണ്ടുന്ന യാതൊരു ശ്രമവും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വാഴക്കുളത്ത് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുപ്രാവശ്യം ഈ ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായിട്ടും തടിയിട്ടപറമ്പ് സ്റ്റേഷന് തൊട്ടുചേര്‍ന്നുള്ള എത്യേരിക്കാവ് ക്ഷേത്രത്തില്‍ മോഷണംനടന്നിട്ടും നാളിതുവരെ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ അന്വേഷണവും നടന്നിട്ടില്ലെന്ന് മാത്രമല്ല ധിക്കാരപരമായ നടപടിയാണ് ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മനോജ് കുറ്റപ്പെടുത്തി. യോഗത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ.എ.മദനന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മെമ്പര്‍ സി.എം. കരീം, വാര്‍ഡ് മെമ്പര്‍മാരായ ദേവസി, ഷനില്‍കുമാര്‍, അംബിക, സന്ധ്യ, പുഷ്പദാസ്, മാലതി, ചന്ദ്രന്, വിജയകുമാര്‍, സുരേഷ്, രവീന്ദ്രന് ആചാരി, ശ്രീധരന് തുടങ്ങി നിരവധി സാമൂഹ്യ സാംസ്കാരിക നായകന്മാര് പ്രസംഗിച്ചു. പി.ബി. മദനന് സ്വാഗതവും ഇ.എന്‍. വാസുദേവന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: