കാലടി: മുണ്ടങ്ങാമഠം ശ്രീബാലഭദ്രകാളീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ജന്മനക്ഷത്രമരങ്ങള് വച്ച് പിടിപ്പിച്ച് പൂജിച്ച് സംരക്ഷിയ്ക്കുന്നതിന്റെ ഉദ്ഘാടനം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് നിര്‍വഹിച്ചു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റിയും ആര്‍എസ്എസ് പ്രാന്തസംഘചാലകുമായ പി.ഇ.ബി.മേനോന് അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ ധര്‍മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്, മൂന്നാര്‍ ഡിഫ്ഒ ഡോ.ഇന്ദുചൂഡന്, പൊള്ളാച്ചി വിവേകാനന്ദ ആശ്രമത്തിലെ സ്വാമി ബാലാനന്ദ എസ്.ഉണ്ണികൃഷ്ണന്, ക്ഷേത്രസേവാസമിതി പ്രസിഡന്റ് സുബ്രഹ്മണ്യമേനോന്‍, സലീഷ് ചെമ്മണ്ടൂര്‍, അശോക് കുമാര്‍, ടി.എസ്.രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: