കൊച്ചി: ഉത്തമ മുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നതിനാവശ്യമായ ഉപദേശങ്ങളാണ് ശ്രീനാരായണഗുരുദേവന്‍ നല്‍കിയതെന്നും പറഞ്ഞതെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ലോകത്തിനാകെ മാര്‍ഗദീപമായി ഗുരുദേവന് മാറുകയാണുണ്ടായതെന്നും എസ്എന്‍ഡിപിയോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് പറഞ്ഞു. എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന്റെ ശ്രീനാരായണദര്‍ശനോത്സവം 2012 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേദിയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ നിലവിളക്കില്‍ കാലടി നീലീശ്വരം ശ്രീനാരായണ ധര്‍മാശ്രമം മഠാധിപതി സൈഗന്സ്വാമി ശിവഗിരി മഹാസാമാധിയില് നിന്നും കൊണ്ടുവന്ന ദിവ്യജ്യോതി പകര്‍ന്നു. കേരള എക്സൈസ്-തുറമുഖ- ഫിഷറീസ് വകുപ്പു മന്ത്രി കെ.ബാബു മുഖ്യപ്രഭാഷണം നടത്തി. കേരള ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു.
എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന് പ്രസിഡന്റ് മഹാരാജാ ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി.പി.രാജന്,യോഗം കൗണ്‍സിലംഗം ഇ.കെ.മുരളീധരന് മാസ്റ്റര്‍, യോഗം ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ അഡ്വ.എന്‍.ഡി.പ്രേമചന്ദ്രന്, ടി.കെ.പത്മനാഭന്‍മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ.പി.ശിവദാസ്, യൂണിയന് കൗണ്‍സിലംഗങ്ങളായ ടി.എം.വിജയകുമാര്‍, പി.കെ.സുഗുണന്, സി.ആര്.സന്തോഷ്, എല്‍.സന്തോഷ്, കെ.കെ.മാധവന്, പി.വി.തിലകന്, വനിതാസംഘം യൂണിയന് പ്രസിഡന്റ് കുസുമം ടീച്ചര്‍, സെക്രട്ടറി ബിന്ദുപീതാംബരന്, യൂത്ത് മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് പി.കെ.സുധീര്‍കുമാര്‍, സെക്രട്ടറി ഉണ്ണികാക്കനാട് എന്നിവര്‍ പ്രസംഗിച്ചു. സൈഗന്‍ സ്വാമികള്‍, ഡോ.കാരുമാത്രവിജയന് തന്ത്രി, പി.ടി.മന്മഥന് എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: