കോട്ടയം: കോട്ടയം ജില്ലയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായി കോട്ടയം പ്രസ് ക്ളബ് ഇന്നലെ നാല്പതാണ്ട് പൂര്‍ത്തിയാക്കി. കെ.യു.ഡബ്ള്യു.ജെ. ജില്ലാ ആസ്ഥാനമായ പ്രസ് ക്ളബിനു പുതിയ മന്ദിരം നിര്‍മിക്കാനായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനു സമീപം അനുവദിച്ച സ്ഥലത്തിണ്റ്റെ പട്ടയം പ്രസ് ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് സെക്രട്ടറി ആര്.രാജീവിനു കൈമാറി. പ്രസിഡണ്റ്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ രാജ്യാന്തര മാധ്യമ ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള മാധ്യമസൗധം നിര്‍മിക്കണമെന്ന് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്റ്റ് കെ.പി.റെജി, ട്രഷറര്‍ ടി.പി.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. നിലവിലുള്ള പ്രസ്ക്ളബ് മന്ദിരം ൧൯൭൨ ഏപ്രില്‍ ൩൦ന് അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: