പാമ്പാടി: കോത്തല ശ്രീപാര്‍വ്വതി ബാലഗോകുലത്തിണ്റ്റെ ൨൨-ാം വാര്‍ഷിത്തോടനുബന്ധിച്ച് ശ്രീപാര്‍വ്വതി സാംസ്കാരിക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. ബാലഗോകുലം കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ഡോ.കൃഷ്ണന് നമ്പൂതിരി ആദ്യ പുസ്തകം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാഷ്ട്രത്തിണ്റ്റെയും സമൂഹത്തിണ്റ്റെയും ഉള്‍ക്കരുത്തും ലക്ഷ്യവും തിരിച്ചറിയുവാന്‍ യഥാര്‍ത്ഥ അറിവുകള്‍ ലഭിക്കുന്ന ഗ്രന്ഥശാലകള്‍ ഉണ്ടാവണമെന്നും ഇതൊരു നല്ല സംസ്കാരത്തെ ഉണര്‍ത്തുമെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഗോകുലവാര്ഷികം കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീലതാ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗോകുല വാര്‍ഷികത്തില്‍ ജില്ലാ സംഘടനാ സെക്രട്ടറി ബി.അജിത്കുമാര്‍, ജില്ലാ ഭഗിനി പ്രമുഖ് ഭാഗ്യലക്ഷ്മി വിജയന്, അജിത് മോഹന്‍, വിനോദ്, ഷീലാ നന്ദന്, അരവിന്ദ് വി.നമ്പൂതിരി, നവീന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: