മൂവാറ്റുപുഴ: കെ എസ് റ്റി പി അലൈന്മെന്റില് മൂവാറ്റുപുഴ നഗരഹൃദയഭാഗം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജോസഫ് വാഴയ്ക്കന് എംഎല്‍എ. നഗരസൗന്ദര്യ വത്കരണ പരിപാടിയുടെ ഭാഗമായി മൂന്നരകോടി രൂപ ചിലവഴിക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എം എല്‍ എ.
കെ എസ് റ്റി പി റോഡിന് വേണ്ടി നടത്തിയ അലൈന്മെന്റിലൊന്നും മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുതല്‍ പി ഒ ജംഗ്ഷന് വരെയുള്ള ഭാഗം ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഈ ഭാഗം കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനുവരി മാസം കൊടുത്ത അപേക്ഷയെ തുടര്‍ന്ന് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പ് തല പരിപാടികള്‍ നടന്നുവരികയാണെന്നും എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നിരവധി കടമ്പകള്‍ കടന്ന് വേണം കെ എസ് റ്റി പി റോഡ് നിര്‍മ്മാണത്തിലേക്ക് എത്തുവാനെന്നും അതിനായി ഇനിയും കുറഞ്ഞത് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ വേണ്ടി വരുമെന്നതിനാലുമാണ് നഗരസൗന്ദര്യ വത്കരണം നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചത്.
റോഡിന്റെ ഹെവി മെയിന്റനന്‍സ് നടത്തുന്നതിലൂടെ കാലകാലങ്ങളായി ഉണ്ടാവുന്ന കുണ്ടു കുഴിയും നികത്താനാവുമെന്നും നഗരപാതകളില്‍ കൈവരികള്‍ പിടിപ്പിച്ചും, ഫുട്പാത്തില്‍ ടെയില്‍ പാകിയും നഗരത്തിന് പുതിയ മുഖഛായ നല്കാന് ശ്രമിക്കുകയാണെന്നും ഇത് പണം നഷ്ടപ്പെടുത്തലല്ലെന്നും എം എല്‍ എ വ്യക്തമാക്കി. നഗര സൗന്ദര്യ വത്കരണം ധൂര്‍ത്ത് മാത്രമാണെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും എം എല്‍ എ വ്യക്തമാക്കി.
നഗരത്തിലേക്ക് എത്തുന്ന ലിങ്ക് റോഡുകളായ കാവുങ്കര, കാവുംപടി, കെ എസ് ആര് ടി സി തുടങ്ങിയ റോഡുകളും ഇതിന്റെ ഭാഗമായി നന്നാക്കുന്നുണ്ട്. ഓടകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്നിര്മ്മിക്കുവാന് ഉദ്ദേശിച്ചിരുന്നുവെങ്കിലും എസ്റ്റിമേറ്റ് തുക കുറഞ്ഞതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. നഗരസഭയും സര്‍ക്കാരും ഇതിനായി ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, തന്റെ കാലാവധിയില്‍ തന്നെ മൂവാറ്റുപുഴ ഹൃദയഭാഗവും കെ എസ് റ്റി പിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മൂവാറ്റുപുഴ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നന്മ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 11ന് സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന് മൂവാറ്റുപുഴയില്‍ നിര്‍വ്വഹിക്കും. മൂവാറ്റുപുഴയില്‍ പതിമൂന്ന് നന്മ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുവാന്‍ അനുമതി ലഭിച്ചതായും, സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റ് അടുത്തമാസം ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: