കൊച്ചി: എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന്റെ ശ്രീനാരായണദര്ശനോത്സവത്തിന് ഇന്ന് തുടക്കം. പാലാരിവട്ടം ആശാന് നഗറില്‍ നടക്കുന്ന ദര്‍ശനോത്സവത്തിന് മുന്നോടിയായി വെളിയനാട് വിശ്വപ്രകാശം ശ്രീനാരായണഗുരുദേവ ക്ഷേത്രത്തില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി പാലാരിവട്ടം ആശാന് നഗറിലെത്തിച്ചു. ശിവഗിരി മഹാസമാധിയില്‍നിന്നും കൊണ്ടുവന്ന ദിവ്യജ്യോതി പീതാംബരദീക്ഷ സ്വീകരിച്ച എല്ലാ വസതികളിലും ഇന്നലെ വൈകിട്ട് 6.30ന് കൊളുത്തി സമൂഹപ്രാര്‍ത്ഥന നടത്തി.
ഇന്ന് രാവിലെ 8ന് ശാന്തിഹവനം, 9.30ന് യൂണിയന് പ്രസിഡന്റ് മഹാരാജാ ശിവാനന്ദന് പതാക ഉയര്‍ത്തും. രാവിലെ 10ന് ശ്രീനാരായണദര്‍ശനോത്സവം 2012 എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍.സോമന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് മഹാരാജാ ശിവാനന്ദന് അധ്യക്ഷത വഹിക്കും. എക്സൈസ് മന്ത്രി കെ.ബാബു മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അനൂപ് ജേക്കബ് മുഖ്യാതിഥിയായിരിക്കും.
ഏഴ് ദിവസങ്ങളിലായി ഗുരുദേവകൃതികളെക്കുറിച്ചും ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിച്ച ഒരു ജീവിതചര്യയെക്കുറിച്ചും ക്ലാസുകള്‍ നടക്കും. സ്വാമി സൈഗന്‍, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി അവ്യയാനന്ദ, സ്വാമി ശിവബോധാനന്ദ, ഡോ. കാരുമാത്ര വിജയന് തന്ത്രി, പി.ടി.മന്മഥന്, ആര്.അനിലന്‍, എം.വി.ബെന്നി, കെ.പി.എ.റഹീം, ഡോ. ഗീത സുരാജ്, ബി.എസ്.വസന്തകുമാരി, പി.കെ.സാബു, ഡോ. എം.എം.ബഷീര്‍, അഡ്വ. ഫിലിപ്പ് എം.പ്രസാദ്, ഡോ. മഹിളാമണി, എസ്.രമേശന് നായര്‍, എം.കെ.സാനു എന്നിവര്‍ ക്ലാസ് നയിക്കും. വിനോദ് അനന്തനും സംഘവും നയിക്കുന്ന ശ്രീനാരായണഗുരുദേവ കാവ്യമഞ്ജരിയും നടക്കും. മെയ് ഏഴിന് 2.30ന് ധര്‍മചൈതന്യ സ്വാമികളും അമ്പത്തിയൊന്ന് വൈദികരും നേതൃത്വം നല്കുന്ന സര്‍വൈശ്വര്യ പൂജയോടെ ശ്രീനാരായണദര്‍ശനോത്സവം 2012 സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: