വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ അയ്മന് അല്‍സവാഹിരി ഉള്‍പ്പെടെയുള്ള ഭീകരര്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതിരോധ മേഖലയിലെ മുഖ്യ ഉപദേഷ്ടാവായ ജോണ്‍ ബ്രണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയിലാണ് ഇവര്‍ ഒളിച്ചിരിക്കുന്നതെന്നും ബിന്‍ലാദനെ വധിച്ചശേഷം ഈ നേതാക്കളെ പിടികൂടുക എന്നതാണ് യുഎസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നീതി ലഭിക്കുന്നതുവരെ തങ്ങള്‍ പിന്നോട്ട് പോകില്ലെന്നും ബിന്‍ലാദനെതിരെ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നതുപോലെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഉടനെതന്നെ ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുഎസ് ഇപ്പോള്‍ ലക്ഷ്യം വക്കുന്ന ഒന്നാം നമ്പര്‍ ഭീകരവാദിയാണ് അല്‍ സവാഹിരിയെന്നും ബ്രണ്ണന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് രണ്ടിനാണ് അല്‍ഖ്വയ്ദ തലവന്‍ ബിന്‍ ലാദനെ യുഎസ് സൈന്യം അബോട്ടാബാദില്‍വെച്ച് കൊലപ്പെടുത്തിയത്. ലാദന്റെ മരണത്തിനുശേഷമാണ് അല്‍സവാഹിരി അല്‍ഖ്വയ്ദയുടെ തലവനായി സ്ഥാനമേല്‍ക്കുന്നത്.
യെമനിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളേയും യുഎസ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അറേബ്യന്‍ പെനിന്‍സുലായിലെ അല്‍ഖ്വയ്ദ നേതാക്കളേയും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി നീതി ലഭിക്കുമെന്നുറപ്പുണ്ടെന്നും യെമനിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അത് നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: