ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിരോധിച്ച പ്രതിരോധ മരുന്ന് ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ തീരുമാനം. കുട്ടികളില്‍ ഇത്ഉപയോഗിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യപ്രശ്നങ്ങളാണ് പാക്കിസ്ഥാനില്‍ ഈ പ്രതിരോധമരുന്ന് നിരോധിക്കുവാനുള്ള പ്രധാന കാരണം. ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഗോവ, ജമ്മുകാശ്മീര്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിരോധമരുന്ന് ഉപയോഗിക്കാന്‍ പോകുന്നത്. രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 2012 മുതല്‍ ഡിസംബര്‍ 2014 വരെയാണ് പ്രതിരോധമരുന്ന് അവതരിപ്പിക്കുന്നത്.
ശ്രീലങ്കന്‍ സര്‍ക്കാരും ഭൂട്ടാന് സര്‍ക്കാരും പ്രതിരോധമരുന്ന് നിരോധിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിരോധിച്ചത്. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ പ്രതിരോധമരുന്ന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ.ബി. സക്സേന, ഡോ. ജോസഫ് പുലിയെല്, ഡോ. റിതുപ്രിയ എന്നിവര്‍ കേന്ദ്ര ആരോഗ്യസെക്രട്ടറിക്ക് കത്തയച്ചിരുന്നു. നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാതെ പ്രതിരോധമരുന്ന് കൊണ്ടുവരുന്നതിനെതിരെ ഈ സംഘം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ദല്‍ഹി കോടതിയില്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉപദേശകസമിതിയുടെ ശുപാര്‍ശകളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും പ്രതിരോധമരുന്ന് അവതരിപ്പിച്ചതിന് ഒരുവര്‍ഷത്തിനുശേഷം അതിന്റെ പാര്‍ശ്വഫലം അറിഞ്ഞതിനുശേഷം മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിരോധമരുന്ന് അവതരിപ്പിക്കാമെന്ന സംഘടനയുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. 2011 ഡിസംബറിലാണ് കേരളത്തിലും തമിഴ്നാട്ടിലും പ്രതിരോധമരുന്ന് അവതരിപ്പിച്ചത്. എന്നാല്‍ ഇത് ഉപയോഗിച്ചതിനുശേഷം കേരളത്തില്‍ നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: