യാങ്കൂണ്‍: മ്യാന്മാറിലെ ജനകീയ നേതാവായ ആങ്ങ്സാന്‍ സ്യൂകിയും പാര്‍ട്ടി അംഗങ്ങളും ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. മ്യാന്മാറിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച സ്യൂകിയും സംഘവും സത്യപ്രതിജ്ഞയിലെ വാചകത്തെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ വിസമ്മതിച്ചിരുന്നു.
തര്‍ക്കം പരിഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയം എന്നത് കൊടുക്കല്‍ വാങ്ങലാണ്. ജനങ്ങളുടെ ആഗ്രഹം സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടിയുടെ ആവശ്യം എന്ന് സ്യൂകി മാധ്യമങ്ങോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: