ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് ചങ്ങനാശേരി ളായിക്കാട് ജംഗ്ഷനിലായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും കോട്ടയത്തിന് വരികയായിരുന്നു ബസ്. പത്തനംതിട്ടയിലെ വേണാട് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നു. ളായിക്കാട് ജംഗ്ഷണ്റ്റെ പടിഞ്ഞാറുഭാഗത്തെ റോഡരികില്‍ നിന്നും എംസി റോഡിലേക് കയറിയ ഓട്ടോറിക്ഷയെ രക്ഷിക്കാനുള്ള ശ്രമത്തിന് ബസിണ്റ്റെ ബ്രേക്ക് ചവിട്ടുകയും ഇതെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിണ്റ്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിണ്റ്റെ ഡീസല്‍ടാങ്ക് പൊട്ടി ഡീസല്‍ ചോര്‍ച്ചയുണ്ടായി. ചങ്ങനാശേരി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: