ധാക്ക: അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ബംഗ്ലാദേശില്ജയില് ശിക്ഷ അനുഭവിച്ചുവന്ന അഞ്ചുവയസുകാരനായ ഇന്ത്യന്‍ ബാലന് ഒരുവര്‍ഷത്തിനുശേഷം മോചനം. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആരിഫുളിനെ മുത്തച്ഛന് ഹചിമുദ്ദീന് ഷെയ്ഖ്, മുത്തശ്ശി മഫ്റോസ ഖാനും എന്നിവരോടൊപ്പം ജയിലിലടച്ചത്. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ ഇവര്‍ ബംഗ്ലാദേശിലുള്ള ബന്ധുക്കളെ കാണാന്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്. അതിര്‍ത്തി ജില്ലയായ ദൗലത്പൂരിലെ പിയാര്‍പൂര്‍ വഴി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നതിനിടെ അതിര്‍ത്തി സേന പിടികൂടുകയായിരുന്നു.
തുടര്‍ന്ന് മൂവരേയും രണ്ടുമാസം തടവിന് വിധിച്ചു. ഇവരെ വെവ്വേറെ സെല്ലുകളിലാണ് അടച്ചത്. അഞ്ച് വയസുകാരന് ആരിഫുളിനോടൊപ്പം ആരെയും കിടത്താന്‍ അനുവദിച്ചിരുന്നില്ല. രണ്ട് മാസത്തിനുശേഷം ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇവരുടെ ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കാന്‍ സമയമെടുത്തു. ഇതാണ് ജയില്‍വാസം ഒരുവര്‍ഷംവരെ നീളാന്‍ കാരണമായത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്ത്യന്‍ അധികൃതരും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയവുമായി ഇടപെട്ട് വിഷയം ഏറ്റെടുത്തതോടെയാണ് മോചനം സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: