ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനം നനഞ്ഞ പടക്കം പോലെയായെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. രാഹുലിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനം പാര്‍ട്ടി ഘടനയില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ.എന്നാല്‍ രാഹുലിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുപോലും അറിയില്ലായിരുന്നുവെന്നത് മറ്റൊരു സത്യം. പല പ്രവര്‍ത്തകരും ടിവി ചാനലുകളിലൂടെയാണ് രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞതെന്നും യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പോലും ഇക്കാര്യം അറിയിച്ചില്ലെന്നും മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ സാല്‍വെ പറഞ്ഞു. ദല്‍ഹിയില്‍ വെച്ചുപോലും രാഹുലിനെ കാണാന്‍ അദ്ദേഹത്തിന്റെ സംഘം അനുവദിച്ചില്ലെന്നും താന്‍ ബ്ലോക്ക് കമ്മറ്റിയില്‍ വന്നതുമുതല്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും സാല്‍വെ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രമുഖ പ്രവര്ത്തകരാരുംതന്നെ രാഹുലിന്റെ പരിപാടിയില്‍ പങ്കെടുത്തില്ലെന്നും രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയാത്തതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ അതിന്റെ താഴെതട്ട് മുതല്‍ വിശകലനം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നും രാഹുല്‍ ഇതേക്കുറിച്ച് ചിന്തിക്കണമെന്നും മുംബൈയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സാക്ഷി ദാല്‍വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: