നിങ്ങളുടെ അകത്തെ അവസ്ഥകളെല്ലാം തന്നെ ഞാനറിയുന്നു.അതെപ്പറ്റി നിങ്ങള്ക്കറിയാവുന്നതിലേറെ. എന്തുകൊണ്ടെന്നാല്‍, ഇപ്പോള്‍ നിങ്ങളുടെ അകം എനിക്കു ബാഹ്യമല്ല. അബോധപൂര്‍വ്വമായി നിങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെയും,നിങ്ങളുടെ ബോധത്തിനെതിരായി സംഭവിക്കുന്നതു പോലും, നല്ലതിനുവേണ്ടിയാണ് അവയെ സ്വാഗതം ചെയ്യുകയും കൃതജ്ഞനാവുകയും ചെയ്യുക, കാരണം ദിവ്യമായിട്ടുള്ള യാതൊന്നും നിങ്ങളുടെ ഇച്ഛയോടെയല്ല സംഭവിക്കുന്നത്. പകരം നിങ്ങളുടെ ഇച്ഛയാണ് ഒരേയൊരു വിഘ്നമായി നില്‍ക്കുന്നത്.
പൂര്‍ണ്ണ ഹൃദയത്തോടെ ഉച്ചരിക്കുക: അവ സഫലമാകും! ആ അനുഭൂതിയില്‍ ലയിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുക എത്രയും പെട്ടെന്ന് തിരിച്ചുവരിക. ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങള്‍ക്കു സംഭവിക്കാനായി മറ്റുപലതും നിങ്ങളെ കാത്തിരിക്കുന്നു. എനിക്കറിയാം നിങ്ങള്‍ സംശയാലുവാണെന്ന് അത് മോശമല്ലെന്നു മാത്രമല്ല ഒരു നല്ല ആരംഭം കൂടിയാണ്
മനസ്സുണ്ടായിരിക്കുമ്പോഴൊക്കെ സന്ദേഹവുമുണ്ടായിരിക്കും.മനസ്സെന്നതുതന്നെ സന്ദേഹമാണ്, അതുകൊണ്ടുതന്നെ കലഹവും. ഇതുതന്നെയാണ് മനസ്സിന്റെ രീതിയും പ്രകൃതവും. ദയവായി അതിനോടു പോരടിച്ചേക്കരുത്,
അതുമായി താദാത്മ്യപ്പെടുകയുമരുത്. ഇവ രണ്ടുമാണ് സ്വാഭാവികമായുംപകരം വയ്ക്കപ്പെടുന്നവ. പക്ഷേ രണ്ടും അയയാഥാര്ത്ഥ്യമാകുന്നു,ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍. നിങ്ങള്‍ക്കു നടക്കേണ്ടത് രണ്ടിനുമിടയിലൂടെയാണ്.തിരിച്ചുവന്ന് എന്നോടൊപ്പമുണ്ടാവുക. നിങ്ങള്‍ക്കതു മനസ്സിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: