കാഞ്ഞങ്ങാട് : നബിദിനത്തില്‍ കാഞ്ഞങ്ങാട് പട്ടാള മാര്‍ച്ച് നടത്തിയ മൂന്നുപേരെ ഹൊസ്ദുര്‍ഗ് സി ഐ വേണു ഗോപാലന് ഇന്നലെ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ഹുസൈണ്റ്റെ മകന് ആരിഫ്(18), അബ്ദുള്ളയുടെ മകന് അര്‍ഷാദ് (26), ഹമീദിണ്റ്റെ മകന് ജുനൈബ് (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡിലാണ് ഇവരെ പിടികൂടിയത്. നബിദിനത്തില്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തുനിന്നു കോട്ടച്ചേരിയിലേക്കു നടത്തിയ നബിദിനറാലി ഘോഷയാത്രയിലാണ് പട്ടാള വേഷധാരികളുടെ മാര്‍ച്ച് നടത്തിയത്. ഇതില്‍ പോലീസ് 9൦ പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അതിഞ്ഞാല്‍, പടന്ന, പാറപ്പള്ളി, ബളാല്‍ എന്നിവിടങ്ങളിലും നബിദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പട്ടാള മാര്‍ച്ചുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ മറ്റുസ്ഥലങ്ങളില്‍ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: