കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ലോക സുരക്ഷിതത്വദിനം ആചരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തൊഴില്‍ സ്ഥലത്തെ ജാഗ്രതക്കുറവ് വളരെയധികം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ടെന്നും സുരക്ഷിതത്വവും ആരോഗ്യ പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുവാനായി നിതാന്ത ജാഗ്രത അനിവാര്യമാണെന്നും ഡോ. പ്രേംനായര്‍ പറഞ്ഞു.
അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ.സിന്‍ഹ്, ഹോസ്പിറ്റല്‍ സേഫ്റ്റി വിഭാഗം മേധാവി വി.ബാബുരാജന്, റേഡിയേഷന് സേഫ്റ്റി ഓഫീസര്‍ ഡോ. ഭാസ്ക്കരന്‍ പിള്ള, ഹോസ്പിറ്റല്‍ സേഫ്റ്റി ഓഫീസര്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: