ഈരാറ്റുപേട്ട: അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാറമടയും, മെറ്റല്‍ ക്രഷര്‍ യൂണീറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിണ്റ്റെ ഉത്തരവ് ധിക്കരിച്ച് വീണ്ടും പ്രവര്‍ത്തിക്കുന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് കൂട്ടക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോണ്‍സാ മെറ്റല്‍ ക്രഷര്‍ യൂണീറ്റാണ് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ മാര്‍ച്ച് ൩൧ന് അവസാനിച്ച പാറമടയുടെ പ്രവര്‍ത്തനം തുടരുന്നതിന് അനുമതിക്കായി ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ ൧൦ന് മുമ്പായി ഹാജരാക്കാന്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയതുമില്ല. മുമ്പ് ലൈസന്‍സിനായി ഹാജരാക്കിയ രേഖകള്‍ പലതും വ്യാജമാണെന്ന് കണ്ടെത്തിയതിണ്റ്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ ൨൬ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബോര്ഡിണ്റ്റെയും പഞ്ചായത്തിണ്റ്റെയും ഉത്തരവുകള്‍ ലംഘിച്ച് പാറമടയുടെ പ്രവര്‍ത്തനം തുടരുകയാണ്. ഒരു എംപിയുടെ പിന്തുണയോടെ വകുപ്പു മന്ത്രിയെ സ്വാധീനിച്ച് പാറമടയുടെ പ്രവര്ത്തനാനുമിതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിന് വേണ്ട സഹായം ചെയ്തു നല്‍കുന്നതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: