വാഷിങ്ങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ യു.എസ്.എമബിന്ലാദന്റെ അബോട്ടാബാദിലെ ഓളിത്താവളം കണ്ടെത്തുന്നതിന് അമേരിക്കക്ക് നിര്‍ണായക വിവരം നല്‍കിയത് തങ്ങളാണെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയുടെ അവകാശവാദം. മെയ് രണ്ടിനാണ് അബോട്ടബാദിലെ വസതിയില്‍ വച്ച് ലാദനെ അമേരിക്ക സൈനിക നടപടിയില്‍ വധിച്ചത്. ബിന്ലാദന് ഉള്‍പ്പെടെയുള്ള അല്‍ഖ്വയ്ദ നേതാക്കളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഐഎസ്ഐ പങ്കാളിയായിരുന്നു. ലാദന്റെ സന്ദേശവാഹകനും അടുത്ത അനുയായിയുമായ അഞ്ചു അഹമ്മദ് അല്‍ കുവൈറ്റിയുടെ ഫോണ്‍കോളിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ലാദന് അബോട്ടാബാദിലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചത്. 2010 നവംബറിലാണ് നിര്‍ണായകമായ ഈ ഫോണ്‍ നമ്പര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് നല്‍കിയത് തങ്ങളാണെന്നാണ് ഐഎസ്ഐ അവകാശപ്പെടുന്നത്. എന്നാല്‍ അതിനുശേഷം ഓപ്പറേഷന് സംബന്ധിച്ച ഒറ്റുകാര്യങ്ങളും അമേരിക്ക ഐഎസ്ഐയുമായി പങ്കുവെച്ചിരുന്നില്ലെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പാക്കിസ്ഥാനിനോട് അമേരിക്ക കാണിച്ച വിശ്വാസ വഞ്ചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാക്കിസ്ഥാനിലെ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നതിന് സമീപമാണ് ലാദന് വര്‍ഷങ്ങളായി ഒളിച്ചുതാമസിക്കുകയായിരുന്നെന്ന അമേരിക്കയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അതേസമയം ബിന്‍ലാദന്റെ കുടംബത്തെ പാക്കിസ്ഥാന് സൗദി അറേബ്യയിലേക്ക് നാടുകടത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ലാദന്റെ മൂന്നു ഭാര്യമാരേയും, 11 മക്കളേയും നാടുകടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: