ചങ്ങനാശ്ശേരി: വാലടിയിലെ കുടുംബക്ഷേമകേന്ദ്രം കാടുകയറി നശിക്കുന്നു. കൂട്ടുമ്മേല്‍ ദേവീക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമകേന്ദ്രമാണ് ക്ഷുദ്രജീവികളുടെയും ഇഴ ജന്തുക്കളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുന്നത്. കുടുംബക്ഷേമകേന്ദ്രത്തിണ്റ്റെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. നീലംപേരൂറ് ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡില്‍ നൂറുകണക്കിനാളുകളുടെ ആശ്രയമായിരുന്നു കുടുംബക്ഷേമകേന്ദ്രം. ഇതിനിടയില്‍ ആരോഗ്യവിഭാഗം സബ്സെണ്റ്ററായി പ്രവര്‍ത്തനം പുനാരംഭിച്ചെങ്കിലും പിന്നീട് അതും നിലച്ചു. അതിനുശേഷം ബന്ധപ്പെട്ട അധികൃതരോ സര്‍ക്കാരോ യാതൊരു നടപടികളും സ്വീകരിച്ചില്ല. ശക്തമായ കാറ്റുവീശിയാല്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ സര്ക്കാ ര്സ്ഥാപനം. ഇഴജന്തുക്കള്‍ക്ക് പുറമേ സാമൂഹ്യവിരുദ്ധരും ഈ കെട്ടിടം താവളമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: