കടുത്തുരുത്തി: കൊയ്യാറായ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച കൊയ്ത്ത് ആരംഭിക്കാനിരുന്ന പാടശേഖരത്താണ് വെള്ളം കയറിയത്. കല്ലറ പഞ്ചായത്തിലെ ൪൦൦ ഏക്കര്‍ വരുന്ന കോട്ടയംകരി, മാലിക്കരി, കടുത്തുരുത്തി പഞ്ചായത്തിലെ ൨൦൦ ഏക്കറോളം വരുന്ന എരുമതുരുത്ത്, വെള്ളാശ്ശേരി എന്നീ പാടശേഖരങ്ങളിലെ നെല്ലാണ് വെള്ളത്തിനടിയിലായത്. കടുത്തുരുത്തി പഞ്ചായത്തിലെ ചുള്ളിതോട്, വെള്ളാശ്ശേരിതോട് എന്നീ തോടുകള്‍ കരകവിഞ്ഞൊഴുകിയതാണ് കടുത്തുരുത്തി പാടശേഖരങ്ങളില്‍ വെള്ളം കയറിയത്.കല്ലറ പഞ്ചായത്തിലെ വടക്കുപുറത്ത് വലിയകറി പുറംതോട് കരകവിഞ്ഞാണ് കോട്ടയംകരി, മാലിക്കരി എന്നീ പാടശേഖരങ്ങളിലെ നെല്ല് നശിക്കാന്‍ കാരണം. ഒരാഴ്ച മുന്‍പ് കൊയ്യേണ്ട പാടങ്ങളാണിത്. എന്നാല്‍, ഇവിടത്തെ പാടശേഖര സമിതിയുടെ അനാസ്ഥയാണ് കൊയ്ത്ത് താമസിക്കാന്‍ കാരണമെന്ന് കൃഷിക്കാര്‍ പറഞ്ഞു. ഏക്കറിന് ൨൫൦൦൦ രൂപവരെ കൃഷിച്ചെലവ് വന്നതായി കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്റ്റുമാര്‍ സന്ദര്‍ശിച്ചു. കൃഷി ഓഫീസര്‍മാരോട് കൃഷിനാശം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കല്ലറ പഞ്ചായത്തു പ്രസിഡണ്റ്റ് പി.കെ. ഉത്തമന്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്റ്റ് എന്നിവരറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: