കൊച്ചി: എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വ്യവസായ സമുച്ചയം മെയ് നാലിന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ബെന്നി ബഹ്നാന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലി, ലീഡ്ബാങ്ക് ജില്ലാ മാനേജര്‍ കെ.ആര്.ജയപ്രകാശ്, കെ.എസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് വി.കെ.സി മുഹമ്മദ്കോയ, കൗണ്‍സിലര്‍ ടി.എസ്.രാധാമണി തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ വ്യവസായ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി 90-കളില്‍ തന്നെ ശ്രമമാരംഭിച്ചിരുന്നു. ഇതിനായി 43 സെന്റ് സ്ഥലം റവന്യൂ വകുപ്പില്‍ നിന്ന് അനുവദിച്ചു. കാക്കനാട് കുന്നുംപുറം-സിവില്സ്റ്റേഷന് റോഡിലുളള ഭൂമിയില്‍ അന്നത്തെ വ്യവസായ മന്ത്രി കെ.ആര്.ഗൗരിയമ്മ ജില്ലാവ്യവസായ കേന്ദ്രത്തിന് തറക്കല്ലിട്ടെങ്കിലും കോടതി നടപടി മൂലം നിര്‍മാണം തടസപ്പെട്ടു.
ഈ കാലഘട്ടത്തില്‍ എറണാകുളം ജില്ലാ വ്യവസായകേന്ദ്രം എറണാകുളം ജോസ് ജംഗ്ഷനിലുളള ജോസ് ബില്‍ഡിംഗ്സിലും തുടര്‍ന്ന് 96 മുതല്‍ കടവന്ത്ര ഗാന്ധിനഗറിലുളള സിഡ്കോയുടെ കെട്ടിടത്തിലും പ്രവര്‍ത്തിച്ചുവരികയാണ്. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിനഗറിലെ ഓഫീസില്‍ വ്യവസായ സംരംഭകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഏറെയാണ്.
ഇതിനിടെ കാക്കനാട്ടുളള ഭൂമിയിലെ കോടതികേസുകളില്‍ അനുകൂലമായ വിധി വരികയും കെട്ടിടം നിര്‍മ്മിക്കുന്നതിന് ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കെട്ടിടസമുച്ചയത്തിന്റെ പണി സിഡ്കോ മുഖേന 2.11 കോടി രൂപ ചെലവഴിച്ചാണ് വ്യവസായ സമുച്ചയം പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: