ആലുവ: രാസപദാര്‍ത്ഥങ്ങളില്‍ സൂക്ഷിച്ച് പഴകിയ മത്സ്യങ്ങള്‍ വ്യാപകമായ തോതില്‍ വിറ്റഴിക്കുന്നു. ഐസുകള്ക്കുപുറമെ അമോണിയം ഉപയോഗിച്ചാണ് ഇത്തരത്തില്‍ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നത്. മത്സ്യത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞതിനെത്തുടര്‍ന്ന് ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് ഇപ്പോള്‍ കൂടുതലായി മത്സ്യമെത്തുന്നത്. വൈകുന്നേരങ്ങളിലെ മത്സ്യച്ചന്തകളിലാണ് ഇത്തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന മത്സ്യം കൂടുതലായി ഇടകലര്‍ത്തി വില്‍പ്പന നടത്തുന്നത്. ഈ മത്സ്യം രാവിലെയാകുമ്പോഴേക്കും പലപ്പോഴും ചീയുകയാണ് ചെയ്യുന്നത് മാത്രമല്ല ഈ മത്സ്യം പതിവായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഇടയാക്കും. കുട്ടികളെയാണ് ഇത് ഏറെയും ദോഷകരമായി ബാധിക്കുന്നത്. മത്സ്യങ്ങളില്‍ ഇത്തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്ത്തുന്നുണ്ടോയെന്നത് സംബന്ധിച്ച് കാര്യമായ പരിശോധനകള്‍ക്കൊന്നും ഏജന്‍സികള്‍ തയ്യാറാകാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മുറിച്ചു വില്‍പ്പന നടത്തുന്ന വലിയ മത്സ്യങ്ങളാണ് കൂടുതലായി ഇത്തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തി ചീയാതെ സൂക്ഷിക്കുന്നത്. മത്സ്യത്തിന് വിലകൂടിയതിനാല്‍ പഴയതുപോലെ വില്‍പ്പന നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: