കടുത്തുരുത്തി: കനത്ത മഴയില്‍ കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡ് തോട്ടിലേക്ക് ഇടിഞ്ഞുതാണു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. സണ്ണി പാലത്തിന് സമീപമാണ് ഏഴ് മീറ്ററോളം ദൂരത്തില്‍ റോഡ് വലിയതോട്ടിലേക്ക് ഇടിഞ്ഞുതാണത്. കഴിഞ്ഞവര്‍ഷം ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡിണ്റ്റെ പകുതിയിലേറേ ഭാഗം തോട്ടിലേക്കിടിഞ്ഞ് വീണ നിലയിലാണ്. ഇരുചക്രവാഹനങ്ങള്‍ മാത്രം കഷ്ടിച്ചു കടന്നു പോകാവുന്ന വീതിയാണ് ഇപ്പോള്‍ റോഡിനുള്ളത്. ഇടിഞ്ഞുവീണതിണ്റ്റെ സമീപഭാഗങ്ങളും ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ പിഡബ്യുഡിയെ കൊണ്ട് ഏറ്റെടുപ്പിച്ച് പൂര്‍ണമായി ടാറിംഗ് നടത്തുകയായിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയമായിരുന്നു തീരദേശ റോഡ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സംരക്ഷഭിത്തി റോഡിനുണ്ടായിരുന്നെങ്കിലും കാലപഴക്കത്തെ തുടര്‍ന്ന് നാളുകളായി ഇത് ഇടിഞ്ഞുവീണേക്കുമെന്ന നിലയിലായിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞുവീണത്. പൊതുവേ വീതി കുറഞ്ഞ ഭാഗത്താണ് ഇപ്പോള്‍ റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിനെക്കൊണ്ട് അടിയന്തിരമായി സംരക്ഷഭിത്തി പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിനായി ഉടന്‍ തുറന്നു കൊടുക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: