കടുത്തുരുത്തി: പിന്നോക്ക സമുദായ വികസന വകുപ്പ് വഴി മൂന്ന് മാസത്തിനുള്ളില്‍ 51.25 കോടി രൂപ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആപ്പാഞ്ചിറ എസ്എന്‍ഡിപി ശാഖായോഗം പ്രാര്ത്ഥനാഹാളിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം. പിന്നോക്കസമുദായ വികസന വകുപ്പ് രൂപികരിക്കാനും ഇതിനായി ബജറ്റില്‍ തുക അനുവദിക്കാനും മുന്‍കൈയെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ധനകാര്യ മന്ത്രി കെ. എം.മാണിയെയും പിന്നോക്കവികസന വകുപ്പ് മന്ത്രി എ. പി.അനില്‍കുമാറിനെയും അഭിനന്ദിക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ ഇരട്ടിതുക ഇതിനികം യൂഡിഎഫ് സര്‍ക്കാര്‍ നല്കി കഴിഞ്ഞു. സംസ്ഥാനത്ത് ജാതി വികാരം വര്‍ദ്ധിക്കാന്‍ കാരണം അഞ്ചാം മന്ത്രി സ്ഥാനമാണ്. ആദിവാസി മുതല്‍ നമ്പൂതിരി വരെ ഭൂരിപക്ഷ കൂട്ടായ്മ ഉണ്ടാകണമെന്ന വികാരം അഞ്ചാം മന്ത്രി സ്ഥാനത്തോടെ ഉണ്ടായി. പിന്നോക്ക പട്ടികജാതി വര്‍ഗ സമുദായങ്ങളുടെ ഐക്യം ആദ്യം ഉണ്ടാകണം. ഇതില്ലാതെ നായര്‍-ഈഴവ ഐക്യത്തിന് പ്രസക്തിയില്ല. ഈഴവ-നായര്‍ ഐക്യം പരാജയപെടാന് കാരണക്കാരായവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും സാമൂഹിക നീതി നേടിയെടുക്കുന്നതിനും കഴിയുന്നതിനൊപ്പം ജാതി പറയുന്നത് അഭിമാനമായി കാണണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന് പ്രസിഡണ്റ്റ് എ. ഡി.പ്രസാദ് ആരിശേരില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: