വാഷിംഗ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാനമായ വിഷയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് ഹിലരി ഇന്ത്യയില്‍ എത്തുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഡിപ്പാര്‍ട്ട് വക്താവായ വിക്ടോറിയ നുലന്റ് ആണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രി മന്മോഹന് സിംഗുമായും വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയുമായും ഇവര്‍ ചര്‍ച്ച നടത്തും.
മെയ് ഏഴ് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ഹിലരി തീരുമാനിച്ചിരിക്കുന്നത്. മെയ് മൂന്ന്, നാല് ദിവസങ്ങളില്‍ ചൈനാ സന്ദര്‍ശനം നടത്താനിരിക്കുകയാണ് ഹിലരിയെന്നും നുലന്റ് അറിയിച്ചു.
മെയ് ഏഴിന് കൊല്ക്കത്തിലെത്തുന്ന ഹിലരി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. ന്യൂദല്‍ഹിയില്‍ എത്തുന്ന ഹിലരി, അതിനുമുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: