ലാഗോസ്: നൈജീരിയയില്‍ പത്ര സ്ഥാപനത്തിന് നേരേയുണ്ടായ രണ്ടു ചാവേര്‍ ആക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്കു പരുക്കേറ്റു. ദിസ് ഡേ ഡെയ് ലി എന്ന പത്രത്തിന്റെ ഓഫിസുകള്‍ക്കു നേരേയാണ് ആക്രമണം ഉണ്ടായത്.
അബുജയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓഫിസിലേക്ക് ചാവേര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 37 പേര് കൊല്ലപ്പെട്ടു. രണ്ടാമത്തെ സ്ഫോടനം കഡുനി സംസ്ഥാനത്താണ് ഉണ്ടായത്. ഇതില്‍ മൂന്നു പേര് മരിച്ചു. ദ് സണ്‍, ദ് മൂവ്മെന്റ്, ദിസ് ഡേ ഡെയ്ലി തുടങ്ങി നിരവധി പത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. എന്നാല്‍ ബൊകോ ഹറാം എന്ന സംഘടനയാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: