വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യുഎസ് വിസാ നിയമത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് യുഎസ് അറിയിച്ചു. അപേക്ഷകരെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സ്റ്റേറ്റ് വിദ്യാഭ്യാസ വകുപ്പ് വക്താവ് വിക്ടോറിയ ന്യൂലാന്റ് പറഞ്ഞു.
വിദ്യാഭ്യാസം നല്‍കണമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ യുഎസില കൊണ്ടുവരുന്ന സ്പോണ്‍സര്‍മാര്‍ അത് പാലിക്കുന്നുണ്ടോ എന്ന് തങ്ങള്‍ ഉറപ്പുവരുത്തണമെന്നും അവര്‍ പറഞ്ഞു. അമേരിക്കയില്‍ ഉള്ളതുപോലെതന്നെ കമ്മ്യൂണിറ്റി കോളേജുകള്‍ ഇന്ത്യയില്‍ ആരംഭിക്കുവാന്‍ യുഎസ് പിന്തുണക്കുമെന്ന് ന്യൂലാന്റ് അറിയിച്ചു.
കമ്മ്യൂണിറ്റി കോളേജുകളുടെ പ്രവര്‍ത്തനം നേരില്‍ കണ്ട് വിലയിരുത്താന്‍ പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസമന്ത്രിമാര്‍ കഴിഞ്ഞാഴ്ച യുഎസിലെ വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: