ഇസ്ലാമാബാദ്: കോടതിയലക്ഷ്യകേസില്‍ സുപ്രീംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി രാജിവയ്ക്കേണ്ടതില്ലെന്ന് പാക് മന്ത്രിസഭ. ഗീലാനിയെ ക്രിമിനല്കു റ്റത്തിനല്ല സുപ്രിം കോടതി ശിക്ഷിച്ചതെന്നും അതിനാല്‍ രാജിവയ്ക്കേണ്ടതില്ലെന്നും മന്ത്രിസഭ വ്യക്തമാക്കി.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗത്തിലാണു തീരുമാനം. എന്നാല്‍ ഗീലാനി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന് ഖാനുമാണ് ഗീലാനി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയ്ക്കെതിരെയുള്ള കള്ളപ്പണക്കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന സുപ്രിംകോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഗീലാനി കോടതിയലക്ഷ്യ നടപടി നേരിട്ടത്.
ഗീലാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി അദേഹത്തിന് പ്രതീകാത്മക ശിക്ഷ നല്കി വിട്ടയച്ചിരുന്നു. വിധിക്കെതിരേ അപ്പീല്‍ പോകുമെന്നു ഗിലാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: