കൊച്ചി: പത്ര ഏജന്റുമാര്‍ 36 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചതായി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് കേരള സ്റ്റേറ്റ് ന്യൂസ് പേപ്പര്‍ ഏജന്റ്സ് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളും മനോരമ, മാതൃഭൂമി, ഹിന്ദു പത്ര മാനേജ്മെന്റ് പ്രതിനിധികളും ഹൈക്കോടതി മീഡിയേഷന് സെല്‍ മുമ്പാകെ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് സമരം പിന്‍വലിക്കുന്നത്. സമരത്തിന് ആധാരമായ കാരണങ്ങളും മറ്റു വിഷയങ്ങളും മെയ് 26ന് മീഡിയേഷന് വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കോ-ഓഡിനേഷന്‍ കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: