കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു സീഫൂഡ് പ്രീ-പ്രൊസസിങ് ആന്‍ഡ് സപ്ലൈസ് അസോസിയേഷന്റെയും ആള് കേരള പ്രോണ്‍സ് പീലിങ് ഓണേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സമുദ്രോത്പന്ന മേഖലയില്‍ മെയ് എട്ടിന് സൂചന പണിമുടക്കു നടത്തുന്നു. അന്നേ ദിവസം അരൂര്‍ ഫിഷറീസ് ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണയും നടത്തുമെന്നും അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന പീലിങ് വ്യവസായം തൊഴിലാളി ക്ഷാമം കാരണം കടുത്ത പ്രതിസന്ധിയിലാണ്. മത്സ്യ സംസ്ക്കരണ മേഖലയെ സംരക്ഷിക്കുന്നതിനു തൊഴിലുറപ്പു പദ്ധതിയുടെ സാമ്പത്തിക പ്രയോജനം പീലിങ് തൊഴിലാളികള്‍ക്കു കൂടി ലഭിക്കതക്ക വിധത്തില്‍ തൊഴിലുറപ്പു പദ്ധതി പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസിനും നിവേദനം നല്‍കിയിട്ടുണ്ട്. പീലിങ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്കു പീലിങ് ഷെഡ്ഡുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
സീഫൂഡ് പ്രീ-പ്രൊസസിങ് ആന്‍ഡ് സപ്ലൈസ് അസോസിയേഷന് പ്രസിഡന്റ് പള്ളുരുത്തി സുബൈര്‍, സംയുക്ത സമരസമിതി ചെയര്മാന് സി.കെ വിജയന്, നാസര്‍ കായിക്കര, എം.ഐ സിയാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: