കേരളത്തിലെ മുന്നണി സംവിധാനം നിലവില്‍ വന്ന അന്ന് തുടങ്ങിയതാണ് വിദ്യാഭ്യാസം ന്യൂനപക്ഷ കക്ഷിക്ക് എന്നത്. ഈ അധാര്‍മികതക്കെതിരെ പൊതുജന മനഃസാക്ഷി ശക്തമായി രംഗത്തുവന്നപ്പോഴാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മുഖ്യകക്ഷി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാലും വകുപ്പ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത് പള്ളിക്കും പട്ടക്കാര്‍ക്കും പൊന്നോമനയായ ബേബിയേയും. അതേപോലെ ഈ മന്ത്രിസഭയിലും വകുപ്പ് മന്ത്രി കോണ്ഗ്രസില്നിന്നാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും സാധാരണ ജനങ്ങളും കരുതിയിരുന്നത്. എന്നാല്‍ വകുപ്പ് വിഭജനം നടന്നതില്‍ തര്‍ക്കമില്ലാത്തത് വിദ്യാഭ്യാസം ലീഗിന് എന്നതില്‍ മാത്രമായിരുന്നു. ലീഗിന് വകുപ്പ് കിട്ടിയതോടെ വകുപ്പില്‍ നടത്തിയ വര്‍ഗീയ അജണ്ട കേരളീയ സമൂഹം വേണ്ടത്ര ചര്‍ച്ചക്ക് എടുത്തിട്ടുണ്ടോ?
വകുപ്പ് ഓഫീസില്‍ മന്ത്രി കയറിയിരുന്ന അന്ന് തുടങ്ങിയതാണ് വകുപ്പിലെ ഉന്നത ഔദ്യോഗിക സ്ഥാനങ്ങളില്‍ മുഴുവന്‍ സ്വസമുദായക്കാരെ അവരോധിക്കല്‍. അതിന് ഒന്നിലും യോഗ്യതയായിരുന്നില്ല മാനദണ്ഡം. യോഗ്യത എന്തായാലും വേണ്ടില്ല മതം നമ്മുടേതായാല് മതി! വിദ്യാഭ്യാസവകുപ്പില്‍ ലീഗ് നടത്തിയ അഴിച്ചുപണി നോക്കുക:
ഒന്ന്: എസ്സിഇആര്ടി ഡയറക്ടര്‍ മുഹമ്മദ് ഹാഷിം ആയി, ഷാജഹാന് ഡിപിഐ ആയി, എല്‍ബിഎസ് ഡയറക്ടറായി സയിദ് റഷീദ് നിയമിതനായി, വിഎച്ച്എസ്ഇ ഡയറക്ടര്‍ ആയി അബ്ദുല്‍ റഹ്മാനും, സാക്ഷരതാ മിഷന് അസേന്‍ കുട്ടിക്ക്, ഹയര്‍ സെക്കന്ററി പി.എസ്.മുഹമ്മദിന്. കൂടാതെ അബ്ദുള്ള പറവൂരിനെ എസ്എസ്എ മോണിറ്ററിംഗിനും ജലീല്‍ മുഹമ്മദിനെ ഓപ്പണ്‍ സ്കൂള്‍ ഡയറക്ട് ചെയ്യാനും നിയോഗിച്ചു. കഠ@രെവീീഹ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ആയിരുന്നതിനാല്‍ സെക്രട്ടറി കൂറ് പരീക്ഷിക്കാന്‍ അവസരം നല്കി. ഇപ്പോള്‍ സാമുദായ താല്‍പ്പര്യത്തിന് വിരുദ്ധമായി അയാള്‍ നിലകൊണ്ടു എന്ന് പറഞ്ഞ് പുറത്താക്കാനും പകരം സാക്ഷാല്‍ സമുദായോദ്ധാരകനായ സിഎച്ചിന്റെ മകന്റെ സില്ബന്ധിയെ ആ സ്ഥാനത്ത് അവരോധിച്ച് പാപപരിഹാരം ചെയ്യാനുമാണ് തീരുമാനം എന്നു കേള്‍ക്കുന്നു.
രണ്ട്: ഉന്നത വിദ്യാകേന്ദ്രങ്ങളിലും നിയമന മാനദണ്ഡം പരീക്ഷിച്ചുനോക്കി. ഒരു സര്‍വകലാശാലയുടെ കുലപതി (വിസി)ആക്കാന്‍ യോഗ്യനായ ഒരാളെ ഒറ്റനോട്ടത്തില്‍ കണ്ടില്ല. അപ്പോഴാണ് വകുപ്പുമന്ത്രിയുടെ ഓഫീസ് വരാന്തയില്‍ ഒരു പിഎച്ച്ഡി ബിരുദ ‘നാമധാരി’യെ കണ്ടുമുട്ടിയത്. എന്താ പണി? പ്ലസ് ടു അധ്യാപകനാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. ട്രാന്‍സ്ഫര്‍ വിത്ത് പ്രമോഷന്. നമ്മുടെ സ്വന്തം സര്‍വകലാശാലയുടെ കുലപതിയായി. അങ്ങനെ അദ്ദേഹത്തെ കോഴിക്കോട് സര്‍വകലാശാല വിസി ആക്കാനുള്ള സെര്‍ച്ച് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാക്കി. യുജിസി, സിന്റിക്കേറ്റ്, സര്‍ക്കാര്‍ അംഗങ്ങള്‍ അടങ്ങുന്ന കമ്മറ്റിയാണ് ഇത് തയ്യാറാക്കിയത്. കോഴിക്കോട് സര്‍വകലാശാല സിന്റിക്കേറ്റ് അംഗം സിപിഎമ്മിന്റെ അഡ്വ.സി.എച്ച് ആഷിഖ് ആണെന്നത് വേറെ കാര്യം! പക്ഷെ ചില നെറികെട്ട പത്രക്കാര് ഒരു സംശയം ചോദിച്ചു. അഞ്ച് വര്‍ഷത്തെ പ്ലസ്ടു അധ്യാപന പാരമ്പര്യമുള്ള പഴയ സ്കൂള്‍ അധ്യാപകന് സര്‍വകലാശാല വിസിയാകാന്‍ പറ്റുമോ? സ്കൂളില്‍ പോകാത്ത വൈക്കം മുഹമ്മദ് ബഷീറ് എഴുതിയ പുസ്തകങ്ങള്‍(കഥകള്‍) സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ടല്ലോ. അപ്പോള്‍ പിന്നെ അതിനെക്കാള്‍ യോഗ്യനല്ലേ സ്കൂളില്‍ പഠിപ്പിച്ച ‘തയക്കവും പയക്കവുമുള്ള’ അധ്യാപകന്. പോരാത്തതിന് ഓന് പിഎച്ച്ഡിയും ഉണ്ട്! ലീഗിന്റെ മുഷ്ക്കിന് മുന്നില്‍ ഭരണകക്ഷി സ്തംഭിച്ചു. എന്നാല്‍ കേരള ജനത നെഞ്ചുവിരിച്ച് പോരാടി.
മൂന്ന്: അവസാനം വിസിയായി മറ്റൊരാളെ കണ്ടെത്തേണ്ടിവന്നു. എന്നാല്‍ അവിടെ സിന്റിക്കേറ്റ് ഒന്ന് ശരിയാക്കിയേക്കാം എന്ന് തീര്‍ച്ചപ്പെടുത്തി 14 പേരെ നാമനിര്‍ദ്ദേശം ചെയ്തു. ഒമ്പതും കറകളഞ്ഞ ലീഗുകാര്‍. വിസിയാകാന്‍ യോഗ്യന്മാര് ഇല്ലെന്നല്ലേയുള്ളൂ. വേണമെങ്കില്‍ 14/14 സിന്റിക്കേറ്റ് അംഗങ്ങളേയും നിര്‍ദ്ദേശിക്കാന്‍ യോഗ്യരായുള്ള ആളുകള്‍ പാര്‍ട്ടിയിലുണ്ട്. കാരണം അവിടെ വിദ്യാഭ്യാസം-ഗവേഷണ പാരമ്പര്യം ആവശ്യമില്ല. ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് അംഗം, ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി എന്നിവര്‍ക്കൊക്കെയാണ് സ്ഥാനം. പോരാത്തതിന് മദ്രസ, പള്ളി, യത്തിംഖാന എന്നിവര്‍ക്കും സാമൂഹ്യസേവനത്തിന്റെ പേരില്‍ അംഗത്വം ആകാം.
നാല്: ക്രിസ്ത്യാനികള്‍ക്ക് തീറെഴുതിക്കൊടുത്തതാണ് കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാല. അവിടെ ലീഗിന് ആളെ തിരുകിക്കയറ്റാന്‍ അവസരം കിട്ടാറില്ല. എന്നാല്‍ ഈ പ്രാവശ്യം റബ്ബ് കനിഞ്ഞു. അവിടെ വിദ്യാര്‍ത്ഥി പ്രതിനിധി ഒഴിവു വന്നു. ഞൊടിയിടയില്‍ നാമനിര്‍ദ്ദേശം നടത്തപ്പെട്ടു. ശ്രീമാന്‍ ഫിറോസ്, എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ്!
അഞ്ച്: കഴിഞ്ഞ സര്‍ക്കാരിന്റെ കരിക്കുലം കമ്മറ്റി വിവിധ ആരോപണങ്ങള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അത് ഉടച്ചുവാര്‍ക്കാം. ലീഗ് അധ്യാപക സംഘടന നേതൃയോഗം കൂടി പട്ടിക തയ്യാറാക്കി. മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി കൂടിയായ സംഘടനാ അദ്ധ്യക്ഷന്‍ പറഞ്ഞു. മന്ത്രി പ്രഖ്യാപനം നടത്തി 40 അംഗ ലീഗ് കരിക്കുലം കമ്മറ്റി! കേരളത്തില്‍ പ്രൊഫ.ഹൃദയകുമാരി രാജിവച്ചു എന്ന ഒരു ചെറിയ വാര്‍ത്തക്ക് അപ്പുറം ഒരു പുകിലും ഉണ്ടായില്ല.
ആറ്: കോഴിക്കോട് സര്‍വകലാശാലയില്‍ കഴിഞ്ഞവര്‍ഷം രവീന്ദ്രനാഥ ടാഗോര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുജിസി ധനസഹായത്തോടെ ഒരു സ്മാരക മന്ദിരം നിര്‍മിക്കുകയുണ്ടായി. ഗ്രന്ഥശാല ഉണ്ടാക്കണമെന്നായിരുന്നു യുജിസിയുടെ നിര്‍ദ്ദേശം എന്നാണ് കേട്ടിരുന്നത്. എന്നാല്‍ മഹാനായ സിഎച്ചിന്റെ പേരില്‍ ഒരു ഗ്രന്ഥശാല അവിടെ വിരാജിക്കുമ്പോള്‍ ടാഗോറിന്റെ പേരില്‍ അത് വേണ്ടെന്ന് ഇടതുപക്ഷക്കാരും തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഭരണവിഭാഗത്തിന് ഒരു കെട്ടിടം പണിതത്. പണി പൂര്‍ത്തിയായപ്പോള്‍ ലീഗ് ആപ്പീസില് ചര്‍ച്ച നടന്നു. ഏതായാലും അവിടെ ഇരിക്കുന്നവര്‍-വിസി, രജിസ്ട്രാര്‍ തുടങ്ങിയവര്‍ നമ്മുടെ ആള്‍ക്കാരായിരിക്കും. എന്നാല്‍ ആ ബ്ലോക്കിന് കിടക്കട്ടെ ‘തങ്ങള്‍’ പേര്. -‘പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരം’. അതും വിവാദമായി-ആക്കി! അവസാനം കോമ്പ്രമൈസ് ഫോര്‍മുല വന്നു! ബ്ലോക്കിന്റെ പേര് ആര് നോക്കാന്‍. അത് രവീന്ദ്രനോ ടാഗോറോ ആയിക്കോട്ടെ! തങ്ങളുടെ പേരില്‍ ഒരു പഠനഗവേഷണ ചെയര്‍! അങ്ങനെ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ചെലവില്‍ ന്യൂനപക്ഷ പഠനത്തിന് വേണ്ടി ഒരു ‘ശിഹാബ് തങ്ങള്‍ ചെയര്‍’ തുടങ്ങി.
ഏഴ്: മാപ്പിള സാഹിത്യത്തിന്റെ പിതാവാണ് കൊണ്ടോട്ടി മോയിന്‍ കുട്ടിവൈദ്യര്‍. അദ്ദേഹത്തിന് ഒരു സ്മാരകം കൊണ്ടോട്ടിയില്‍ തുടങ്ങിയിട്ട് നാളേറെയായി. വലിയവലിയ മാപ്പിള മേളകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍ എല്ലാം വര്‍ഷത്തില്‍ പലകുറി നടക്കും. എന്നാല്‍ ഒരു അക്കാദമിക പരിവേഷം ഇന്നേവരെ കിട്ടിയിട്ടില്ല. അത് പരിഹരിക്കണം. മന്ത്രിസഭയിലൊന്നും ചര്‍ച്ച ആവശ്യമായി വന്നില്ല 9/14 അംഗ ലീഗ് സിന്റിക്കേറ്റുള്ള സര്‍വകലാശാല തീരുമാനിച്ചു, മോയിന്‍കുട്ടി വൈദ്യര് സ്മാരകം സര്‍വകലാശാലയുടെ ഔദ്യോഗിക മാപ്പിള പഠന-ഗവേഷണ കേന്ദ്രമായിരിക്കും-യുജിസി ഫണ്ട് ലഭിക്കും.
എട്ട്: എസ്എസ്എ നടപ്പാക്കാന്‍ തുടങ്ങിയിട്ട് പത്ത്വര്ഷം കഴിഞ്ഞു അതിന്റെ പദ്ധതി കാലാവധി കഴിയാന്‍ പോകുന്നു. ഫണ്ട് വേണ്ടപോലെ വിനിയോഗിച്ചില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ നാടന്‍കല എന്നാല്‍ ‘മാപ്പിളകല’ക്ക് വേണ്ടി ഒരു മേള നടത്തിയേക്കാം. ജലീല്‍ മുഹമ്മദിന്റെ മോണിറ്ററിംഗില്‍ കോഴിക്കോട് കോടികള്‍ ചെലവഴിച്ച് ‘മാപ്പിള ഫെസ്റ്റ്’ നടത്തി. എസ്എസ്എ ഫണ്ട് വിനിയോഗിച്ച് കാര്യശേഷി പ്രകടിപ്പിച്ചു. മയ്യഴിയില്‍ ആരും അറിയാതെ ഒരു ചെറുകഥാ ക്യാമ്പും!
ഒമ്പത്: അറബി സര്‍വകലാശാലക്ക് വേണ്ടിയുള്ള അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. കേന്ദ്രം പ്രഖ്യാപിച്ച ട്രൈബര്‍ സര്‍വകലാശാലക്ക് പണം അനുവദിച്ച് വന്നിട്ടും സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പണം പലിശക്ക് എടുത്ത് പെരുന്തല്‍മണ്ണയില്‍ അലിഗഢിന് വേണ്ടി രാപ്പകല്‍ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. പിന്നെ ട്രൈബലിന് എവിടെ സമയം? ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിക്കുന്ന ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം 200 ശതമാനം കാര്യക്ഷമതയോടെ ഇവിടെ നടപ്പാക്കുന്നു. അതിനാണ് നമ്മുടെ മന്ത്രിമാര്‍. അങ്ങനെ മദ്രസാ അധ്യാപകരുടെ മക്കള്‍ക്ക് ലാപ്ടോപ്പ് നല്‍കാനും മുസ്ലീം കുട്ടികള്‍ക്ക് പഠനമേശയും കസേരയും നല്‍കാനും തീരുമാനമായി.
പത്ത്: സിബിഎസ്ഇ വിദ്യാലയങ്ങള്‍ തുടങ്ങുന്നതും അംഗീകാരം നല്‍കുന്നതും നിബന്ധനകള്‍ വരുന്നതും എല്ലാം കേരള സമൂഹം എങ്ങനെയാണ് വിലയിരുത്തുന്നത്! കേരളത്തിന്റെ സിബിഎസ്ഇയിലേക്കുള്ള പോക്ക് നമ്മുടെ സാംസ്ക്കാരിക തനിമയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ആരെങ്കിലും ഇത് പഠനവിധേയമാക്കിയിട്ടുണ്ടോ? 1962 ല്‍ സിബിഎസ്ഇ നിലവില്‍ വന്നത് നാട്ടിലാകെ സിബിഎസ്ഇ വിദ്യാലയങ്ങള്‍ തുടങ്ങാനല്ലായിരുന്നു.
കേന്ദ്രസര്‍ക്കാരില്‍ ജോലിക്കാരായിരിക്കുകയും ഏതുസമയവും സ്ഥലംമാറ്റം നടക്കുകയും ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളുടെ പഠനം ലക്ഷ്യംവെച്ചുകൊണ്ടാണ് ഇത് തുടങ്ങിയത്. ഇന്നും അതുതന്നെയാണ് ഉദ്ദേശ്യം. സര്‍ക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായം ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ചില സ്വകാര്യ സംരംഭകരേക്കൂടി പരീക്ഷ എഴുതിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി പണം സ്വരൂപിക്കാന്‍ തയ്യാറായതോടെയാണ് സിബിഎസ്ഇ എന്നാല്‍ സ്വകാര്യ വിദ്യാലയങ്ങള്‍ എന്ന ധാരണ പരന്നത്. ഇന്ന് അമ്പതിനായിരത്തോളം വിദ്യാലയങ്ങളാണ് സിബിഎസ്ഇയുടെ കീഴില്‍ ഉള്ളത്. അതില്‍ 141 എണ്ണം 21 വിദേശ രാജ്യങ്ങളിലാണ്. 897 എണ്ണം കേന്ദ്രീയ വിദ്യാലയങ്ങള്‍-കേന്ദ്ര ജീവനക്കാരുടെ മക്കള്‍ക്ക് വേണ്ടി ജില്ലയില്‍ ഒന്നെങ്കിലും എന്ന ക്രമത്തില്‍.
കേരളത്തില്‍ മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പഠനവിഷയവുമാക്കി പ്രഖ്യാപിച്ചു. എന്തുകൊണ്ട് അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി? ആരാണ് അതിന് എതിര് നില്‍ക്കുന്നത്? മലയാള സര്‍വകലാശാല എന്തുകൊണ്ട് പത്രത്താളുകളില്‍ മാത്രം ഒതുങ്ങുന്നു? തുഞ്ചത്താചാര്യന്റെ പ്രതിമ എന്തുകൊണ്ട് തിരൂരില്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. മലമ്പുഴയില്‍ യക്ഷിയുടേയും ശംഖുമുഖത്ത് മത്സ്യകന്യകയുടേയും ശില്പ്പങ്ങള് സ്ഥാപിച്ച കാനായി പറയുന്നു തിരൂരില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കലാണ് തന്റെ അന്ത്യാഭിലാഷമെന്ന്. ആരും എന്താണ് അതിന് മുന്നോട്ടുവരാത്തത്?
പതിനൊന്ന്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തുതന്നെയാണ് പുതിയ പത്താംക്ലാസ് പാഠപുസ്തകത്തെക്കുറിച്ച് ആക്ഷേപങ്ങളും ഉയര്‍ന്നത്. ചരിത്ര പാഠപുസ്തകത്തില്‍ കത്തോലിക്കാസഭയെ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു പള്ളിമതക്കാര്‍ക്ക് ആക്ഷേപം. ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രകാരന്മാരെ എല്ലാം ഒഴിവാക്കി ഡോ.ഡി.ബാബുപോള്‍ ചെയര്‍മാനായി ഒരു അന്വേഷണസമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ചരിത്രത്തെ വളച്ചൊടിച്ചതായും വസ്തുതകളെ അപമതിച്ചതായും ദേശീയ പുരുഷന്മാരേയും പൈതൃകത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാതി വിദ്യാഭ്യാസ സംരക്ഷണ സമിതിയും ശ്രീനാരായണ ഗുരുവിനെ വിലകുറച്ചു കാണിക്കുന്നു എന്ന് എസ്എന്‍ഡിപിയും സര്‍ക്കാരിന് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ വക്കാന്‍ പ്രൊഫ.ശോഭനന് എന്ന റിട്ട.യൂണിവേഴ്സിറ്റി ചരിത്രാധ്യാപകന്റെ നേതൃത്വത്തില്‍ സമിതി വന്നു. പുതിയ പാഠപുസ്തകത്തില്‍ വേണ്ട മാറ്റങ്ങള്‍ വരും എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. മാര്‍ച്ച് മാസത്തിലെ പുതിയവര്ഷത്തിലേക്കുള്ള പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിച്ച് ബാബുപോളിന്റെ നിര്‍ദ്ദേശങ്ങള്‍ പാഠപുസ്തകത്തില്‍ വന്നു. ശോഭനന് എന്ന ചരിത്രകാരന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില.
പന്ത്രണ്ട്: വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥവൃന്ദത്തേയും മാറ്റിയപ്പോള്‍ വകുപ്പുസെക്രട്ടറിയായ ഐഎഎസ് ഓഫീസര്‍ ഒരു ഹിന്ദുവായി തുടരുന്നു. അദ്ദേഹത്തെ അവിടെ നിര്‍ത്തുന്നതിലും വകുപ്പ് മന്ത്രിക്ക് വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ട്. ടിപ്പു-രാമയ്യനെ നിലനിര്ത്തിയപോലെ പുതിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം കേരളത്തില്‍ നടപ്പാക്കി എടുക്കാന്‍ തലക്ക് അകത്ത് വല്ലതും ഉള്ള ആരെങ്കിലും വേണ്ടേ? അതിന്റെ പഴുതിലൂടെ തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് സാധ്യമായതൊക്കെ നേടുകയും വേണം! അങ്ങനെ പുതിയ നിയമത്തിന് അനുസരിച്ച് സ്കൂള്‍ പുനഃക്രമീകരണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നത് വകുപ്പ് സെക്രട്ടറി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടത്തുമ്പോള്‍ ആദ്യം നഷ്ടം സംഭവിക്കുന്നത് കുട്ടികള്‍ക്ക് സംസ്കൃതം പഠിക്കാനുള്ള അവസരമാണ്. ഇന്നത്തെ നിലക്ക് അഞ്ചാംക്ലാസ് മുതല്‍ക്ക് മാത്രമാണ് സംസ്കൃതം പഠിക്കാനുള്ള അവസരമുള്ളൂ. അത് അഞ്ച് എല്‍പിയിലേക്ക് മാറുമ്പോള്‍ ആറിലേക്ക് ആയിമാറാം. ഒന്നാം ക്ലാസുമുതല്‍ തന്നെ അറബി പഠിക്കാന്‍ ഒരു കൂട്ടര്‍ക്ക് സൗകര്യമൊരുക്കിയ സര്‍ക്കാര്‍ അറബി പഠിക്കാത്ത വിദ്യാര്‍ത്ഥികളെ വെറുതെ കളിക്കാന്‍ വിടുന്നു.
അങ്ങനെ ഒരുവര്‍ഷം 200 സാധ്യായ പിരീഡുകള്‍ ആണ് ഒരു കുട്ടിക്ക് നഷ്ടമാകുന്നത്. ഇപ്രകാരം നാല് വര്‍ഷംകൊണ്ട് 800 പിരീഡ് നഷ്ടം. ഇനിമുതല്‍ അത് 1000 ആയി മാറും. അങ്ങനെ ഹിന്ദുകുട്ടികള്‍ക്ക് ഇരട്ടി നഷ്ടം. ആരും ഇവര്‍ക്കുവേണ്ടി പറയാന്‍ ഉണ്ടാവില്ല. ഹൈസ്ക്കൂള് പുനഃക്രമീകരിക്കുമ്പോള്‍ 9,10 ക്ലാസുകളും 11,12 ക്ലാസുകളും ചേര്‍ത്താണ് സെക്കന്ററി(മാധ്യമിക് തലം) ഉണ്ടാക്കുന്നത്. 11,12 ക്ലാസുകളിലെ സംസ്കൃത പഠനം കേരളത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാത്ത അത്ര ബൃഹത്താണ്. അതോടെ 9, 10 ലേക്ക് മാത്രം ഒതുങ്ങുന്ന സംസ്കൃത പഠനം തത്വത്തില്‍ ഏട്ടിലെ പശുവാകും. അധ്യാപകര്‍ മുഴുവന്‍ പാര്‍ട്ട്ടൈം അധ്യാപകരായി മാറും. മലബാര്‍ പ്രദേശത്തെ മുസ്ലീം മാനേജ്മെന്റുകള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ കണക്ക് തിട്ടപ്പെടുത്തേണ്ടതാണ്. സംസ്കൃത അധ്യാപകരോട് ഈ നയം എടുക്കുമ്പോഴാണ് അറബി ഭാഷാധ്യാപകര്‍ക്ക് ഇരട്ട സമ്മാനം പൊന്തളികയില് വെച്ചുനീട്ടുന്നത്.
പതിമൂന്ന്: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎഎസ് ട്രെയിനിംഗ്, പിഎസ്സി കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, പ്രത്യേക സ്കോളര്‍ഷിപ്പ് എന്നിവ തുടരുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ വേണ്ട എന്ന ഒരു പ്രഖ്യാപനം അടുത്തുതന്നെ കേള്‍ക്കാം. കേരളം കാതോര്ത്തോളൂ. ഒന്നും സംഭവിക്കില്ല. ആരും എതിര്‍ക്കില്ല! ഒരുവകുപ്പില്‍ ഇതാണ് ഉള്ളറ എങ്കില്‍ മറ്റ് വകുപ്പുകളിലേക്ക് ഒന്ന് എത്തിനോക്കാന്‍പോലും നമുക്ക് കഴിഞ്ഞിട്ടില്ല. അഞ്ചാംമന്ത്രിക്ക് കിട്ടിയ വകുപ്പ് ന്യൂനപക്ഷക്ഷേമമാണ്. ക്ഷേമപ്രവര്‍ത്തനത്തിന് വല്ല അതിര്വരമ്പുമുണ്ടോ?
എ.വിനോദ് (വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകനാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: