ഇസ്ലാമാബാദ്: അണ്വായുധ പോര്‍മുന വഹിക്കാവുന്ന ഷഹീന്-1എ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന് പരീക്ഷിച്ചു. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഷഹീന്-1ന്റെ പരിഷ്കരിച്ച പതിപ്പാണിത്. എന്നാല്‍ മിസൈലിന്റെ യഥാര്‍ഥ ദൂരപരിധി പാക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
പരീക്ഷണം വിജയകരമായിരുന്നെന്നു പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ, 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചിരുന്നു.
അഗ്നി- 5 വിക്ഷേപണത്തോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ക്ലബില്‍ ഇന്ത്യ ഇടംനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: