കാസര്‍കോട് : മുസ്ളിം വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിനാണെന്നു പറയുന്നു പോലീസുകാരനെ നാലംഗ സംഘം ആക്രമിച്ചു. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 4.3൦ന് കാസര്‍കോട് ഗവ കോളേജിനു മുന്‍വശത്തെ ബസ് വെയിറ്റിംഗ് ഷെഡില്‍ നില്‍ക്കുകയായിരുന്ന പെണ്കുട്ടിയോടാണ് എ.ആര് ക്യാമ്പിലെ പൊലീസുകാരനായ കയ്യൂരിലെ കെ വി വിനോദ് സംസാരിച്ചത്. നേരത്തെ ആലംപാടി സ്കൂളില്‍ താല്‍ക്കാലിക അധ്യാപകനായിരിക്കെ പ്രസ്തുത പെണ്‍കുട്ടിയെ പഠിപ്പിച്ചിരുന്നുവത്രെ. പരിചയമുള്ളതിണ്റ്റെ പേരില്‍ സംസാരിച്ചതിന് നാലംഗ സംഘം അക്രമിക്കുകയായിരുന്നുവെന്നു വിനോദ് നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനു തൊട്ടു മുന്നില്‍ വച്ചാണ് സിവില്‍ വേഷത്തില്‍ ഉണ്ടായിരുന്ന വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പോലീസിനൊപ്പം രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: