തൃക്കരിപ്പൂറ്‍: കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തൃക്കരിപ്പൂരിലും സമീപ പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളിലും അതിനോടനുബന്ധിച്ച് നടന്ന ദുരൂഹമരണവും താലിബാന് മാതൃകയിലെന്നത് തൃക്കരിപ്പൂരിലെ ജനങ്ങളെ ഏറെ ആശങ്കയിലാക്കുന്നു. ഈ മേഖലയില്‍ നിസ്സാര പ്രശ്നങ്ങള്‍ പോലും പിന്നീട് ഭീതിതമായ പ്രശ്നങ്ങളിലാണ് കലാശിക്കുന്നത്. ആസൂത്രിതമായി സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ ഇവിടെ പതിവാകുകയാണ്. ക്രിമിനല്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരില്‍ ഏറെയും 25 വയസ്സിനുതാഴെ പ്രായമുള്ളവരാണ്. തൃക്കരിപ്പൂരില്‍ മൂന്ന് സംഭവങ്ങളാണ് രണ്ടാഴ്ചക്കുള്ളില്‍ അരങ്ങേറിയത്. കൊയങ്കരയിലെ രാജീവണ്റ്റെ കട തല്ലി തകര്‍ത്ത കേസില്‍ ആറ് പേരെയാണ് റിമാണ്റ്റ് ചെയ്തത്. അതിനുശേഷം പള്ളത്തിലെ ഓട്ടോഡ്രൈവര്‍ ഗോപാലണ്റ്റെ മകന് സനോജിനെ കാരംസ് കളിക്കിടെയുണ്ടായ ചെറിയ പ്രശ്നത്തില്‍ സംഘം ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏതാനും പേര് വധശ്രമത്തിന് കേസെടുത്ത് റിമാണ്റ്റിലാണ്. സംഘം ചേര്‍ന്ന് അക്രമത്തിലൂടെ മെട്ടമ്മലിലെ ഒരു നിര്‍ധന കുടുംബത്തിലെ ഏക ആശ്രയമായ ചെറുപ്പക്കാരനായ രജിലേഷിനെ മരണത്തിലേക്ക് നയിച്ചതും നിരന്തരമായുള്ള മാനസീകവും ശാരീരികവുമായ പീഡനമാണ് രജിലേഷിണ്റ്റെ ബിസിനസ് പാര്‍ട്ട്ണറും കേസിലെ മുഖ്യപ്രതിയുമായ നിസാറിണ്റ്റെ നേതൃത്വത്തിലായിരുന്നു അതിക്രമം അരങ്ങേറിയത്. ഇരുവരും നടത്തിവരുന്ന ബിസിനസ് പുരോഗമിച്ചുവരുമ്പോള് രജിലേഷിനെ ബിസിനസ് പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കാന്‍ നിസാര്‍ തീരുമാനിച്ചതുമുതലാണ് പ്രശ്നത്തിന് തുടക്കം. പല പ്രാവശ്യം മാറി നില്ക്കാന് ആവശ്യപ്പെട്ടിട്ടും അതനുസരിക്കാത്തതിലുള്ള അമര്‍ഷവും വിദ്വേഷവും ചെന്നെത്തിയത് യുവാവിണ്റ്റെ മരണത്തിലാണ്. തണ്റ്റെ കൂട്ടാളികളുമായി ഗൂഡാലോചന നടത്തി പെണ് വിഷയത്തില്‍ അപമാനിക്കാനും തീരുമാനിച്ചു. ഇതിണ്റ്റെ പേരിലാണ് സംഘം ചേര്‍ന്ന് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് യുവാവിണ്റ്റെ മൃതദേഹം ചിന്നിചിതറിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ബിസിനസ് പങ്കാളിയുമായ നിസാര്‍ അടക്കം ഏതാനും ചിലരെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ൨൦ ഓളം പേര് സംഘത്തിലുണ്ടായതായാണ് ആദ്യ റിപ്പോര്‍ട്ട്. ഇതില്‍ പലരേയും കേസില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായും സൂചനയുണ്ട്. രജിലേഷിണ്റ്റെ മരണത്തോടെ കുടുംബവും മുഴു പട്ടിണിയിലാണ്. സംഭവത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല രജിലേഷിണ്റ്റെ വീട് സന്ദര്‍ശിച്ച് ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. ആഭ്യന്തരമന്ത്രി പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചുരുക്കം ചിലരെ മാത്രം കസ്റ്റഡിയിലെടുത്തതല്ലാതെ തുടര്‍ നടപടിയുണ്ടായില്ല. നേതാക്കളില്‍ ചിലര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതായി പറയുന്നു. അതുകൊണ്ട് തന്നെ കേസിണ്റ്റെ തുടര്‍ന്നുള്ള സ്ഥിതിയും ആശാവഹമാകാനിടയില്ല. മതതീവ്രവാദത്തിന് ഏറെ വളക്കൂറുള്ള മണ്ണായി തൃക്കരിപ്പൂറ്‍ മേഖല മാറിക്കൊണ്ടിരിക്കുകയാണ്. അതിണ്റ്റെ ഭാഗമായുള്ള പരിശീലനവും പ്രവര്‍ത്തനവും വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നതായും വ്യക്തമായ സൂചനയുണ്ട്. ഇതിന് അന്യ സംസ്ഥാന തീവ്രവാദ ബന്ധങ്ങളും തുണയായിട്ടുണ്ട്. രജിലേഷിണ്റ്റെ മരണത്തെ ഗൗരവമായി കണ്ട് അന്വേഷണം നടത്തുകയും തീവ്രവാദ പ്രവര്‍ത്തന പ്രഭവകേന്ദ്രങ്ങള്‍ കണ്ടെത്തി ഇല്ലായ്മ ചെയ്യാനും അതിന് നേതൃത്വം നല്‍കുന്നവരെ കുറിച്ച് വ്യാപകമായ അന്വേഷണം നടത്താനും നടപടിയുണ്ടാവുന്നില്ലെങ്കില്‍ വരും നാളുകളില്‍ പ്രശ്നം സങ്കീര്‍ണമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: