കൊച്ചി: ഉണ്ണിത്താന് വധശ്രമക്കേസില്‍ സി.ബി.ഐക്കെതിരെ കേരള പോലീസ്. കേസില്‍ അറസ്റ്റിലായ ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിനെ കസ്റ്റഡിയില്‍ വച്ച് സി.ബി.ഐ മര്‍ദ്ദിച്ചുവെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തന്നെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച് അവശനാക്കിയെന്ന് അബ്ദുള്‍ റഷീദ് കോടതിയില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അബ്ദുള്‍ റഷീദ് രേഖാമൂലം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് സി.ബി.ഐ എസ്.പി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കേസെടുത്തതിന്റെ റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: