കാലടി: വേദാന്തതത്വങ്ങള്‍ യുക്തിപൂര്‍വ്വമായി ലോകത്തിനു പകര്‍ന്നു നല്കിയ മഹാപ്രതിഭയാണ് ശ്രീശങ്കരനെന്ന് കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം അദ്ധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.
ഒരാളുടെ വിദ്യത്വം നോക്കിയല്ല, മറിച്ച് പ്രസിദ്ധിനോക്കിയാണ് ഇക്കാലത്ത് ബഹുമാനം നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാശ്ചാത്യനാടുകളില്‍ പള്ളികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറാന്‍ കാരണം അതാണ്. വെറും വിശ്വാസത്തില്‍ മാത്രം ജനത്തെ തളച്ചിടാനാകില്ല. യുക്തിബോധത്തൊടെയുള്ള അന്വേഷണങ്ങളാണ് വേണ്ടത്.
ജഗദ് ഗുരുവിന്റെ ജന്മസ്ഥലമായ കാലടിയില്‍ ഉചിതമായ സാമൂഹിക അവസ്ഥസൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. നല്ല തുടക്കം ഉണ്ടായി അതിന് തുടര്‍ച്ചയുണ്ടാകണം.
പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ധര്‍മജാഗരണ്‍ സംയോജകന്‍ വി.കെ.വിശ്വനാഥന്, കെ.പി.ശങ്കരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: