പള്ളുരുത്തി: കുമ്പളങ്ങിയില്‍ വീട്ടമ്മയെ എയര്‍ഗണ്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ച് പരിക്കേല്പിച്ച കോച്ചേരി ജോസഫ് (75)ന്റെ ഇഷ്ടക്കാര്‍ സ്ത്രീകളും, പോലീസും, തന്റെ ഇംഗിതത്തിനു വഴങ്ങുന്ന സ്ത്രീകള്‍ക്ക് വാരിക്കോരി പണവും സഹായവും നല്കുന്ന അച്ചായന് ഇയാളുടെ ഇഷ്ടത്തിനുവഴങ്ങാത്തവരെ ക്രൂരമായ പീഡനങ്ങള്‍ക്കും, അക്രമത്തിനും വിധേയരാക്കിയിരുന്നതായി സമീപസംഭവങ്ങള്‍ തെളിയിക്കുന്നു. കുമ്പളങ്ങയില്‍ ഏക്കറുകണക്കിന് ചെമ്മീന്‍ കെട്ട് സ്വന്തമായുള്ള അച്ചായന് സ്വന്തമായി 15 ഓളം തൊഴിലാളികളുമുണ്ട്. കുമ്പളങ്ങിയിലെ അക്രമസംഭവങ്ങളില്‍ പ്രതിയായവരും, ക്രിമിനലുകളും ഇയാളുടെ ചെമ്മീന്‍കെട്ട് താവളമാക്കി പ്രവര്‍ത്തനം നടത്തുന്നതായി പോലീസില്‍ പരാതി ലഭിച്ചുവെങ്കിലും തന്റെ ഇഷ്ടക്കാരയ പോലീസുദ്യോഗസ്ഥരും, പോലീസുകാരും ചേര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള പരാതികള്‍ ഒതുക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പള്ളുരുത്തി സ്റ്റേഷനിലെ ചില പോലീസുകാര്‍ക്ക് പതിനായിരങ്ങളുടെ സഹായം അച്ചായന് നല്‍കിയതായും സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍കെട്ട് ക്രിമിനലുകള്‍ക്കായി വിട്ടുനല്കിയിരിക്കുന്നതായി ഇയാളുടെ തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. ഗ്രാമത്തിനു മദ്ധ്യേയുള്ള ചെമ്മീന്‍ കെട്ടുകള്‍ പലപ്പോഴും അനാശ്യാസ്യകേന്ദ്രങ്ങളായി മാറുന്നുണ്ടെന്നും പറയുന്നു.
ഏകദേശം അന്‍പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ആറുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ചേര്‍ന്ന് തല്ലിയോടിച്ച അച്ചായന് 30 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്നത് ധനാഢ്യനായാണ്. കുമ്പളങ്ങിയില്‍ ഇയാള്‍ രണ്ടാമതെത്തിയശേഷം പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടു. ഇയാളെ എതിര്ത്തുസംസാരിച്ച ഓട്ടോഡ്രൈവറുടെ ഓട്ടോറിക്ഷ കത്തിച്ചുകളഞ്ഞതും, ഇയാളുടെ അയല്‍വാസിയുടെ വീടുതല്ലിത്തകര്ത്ത കേസിലും അച്ചായന് പ്രതിയായിട്ടുണ്ട്. കുമ്പളങ്ങി തെക്ക് തട്ടാശ്ശേരി വീട്ടില്‍ സാബുവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അച്ചായന് ഇയാളുടെ ശിങ്കിടികളില്‍ ഒരാളെ പകരം പ്രതിസ്ഥാനത്ത് നിര്‍ത്തിയശേഷം കേസില്‍ നിന്നും രക്ഷപെടുകയായിരുന്നു. ഇതിനായി അച്ചായന് പോലീസിന് വാരിയെറിഞ്ഞത് ലക്ഷങ്ങളാണ്. സദാസമയവും പിസ്റ്റല്‍ കയ്യില്‍കരുതുന്ന ഇയാളോട് എതിര്ത്തുസംസാരിക്കുവാന് കൂടുതല്‍ പേരും ഭയപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നടന്ന പാര്‍ട്ടിയുടെ സമ്മേളനത്തിനായി പതിനായിരങ്ങളാണ് അച്ചായന് ചിലവഴിച്ചത്. സിനിമാതിരക്കഥകളെ വെല്ലുന്ന ജീവിതപശ്ചാത്തലമുള്ള ജോസഫ് പഴയജമീന്ദാര് സ്റ്റെയിലിലേക്ക് കുമ്പളങ്ങിയെ എത്തിക്കുകയായിരുന്നു. എന്തിനും ഏതിനും ആജ്ഞാനുവര്‍ത്തികളായി പോലീസും, ക്രിമിനല്‍ സംഘവും, രാഷ്ട്രീയക്കാരും ഈ കേസില്‍ നിന്നും അച്ചായന് രക്ഷപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നതില്‍ തെല്ലും തെറ്റില്ല. പണം വാരിയെറിഞ്ഞ് ഇയാള്‍ പലതും നേടിയ ചരിത്രം അച്ചായനുള്ളതുകൊണ്ടുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: