ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം ഭോജാ എയര്‍ലൈന്‍സിന്റെ വിമാനം തകര്ന്നുവീഴാനിടയായത് അമിതവേഗത കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വിമാനത്തിന്റെ വേഗത കൂടിയതും തുടര്‍ന്ന് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതും അപകടത്തിന് കാരണമായെന്ന് അധികൃതര്‍ അറിയിച്ചു.
അപകടമുണ്ടാകുന്നതിന് മൂന്ന് മിനിറ്റുകള്‍ക്ക് മുമ്പ് സഹ പെയിലറ്റ് എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗത്തില്‍ വിളിക്കുകയും വിമാനത്തിന്റെ നിയന്ത്രണം തനിക്ക് നഷ്ടമായെന്നും അറിയിച്ചിരുന്നതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിന്റെ അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ കഴിയുമെന്ന് പാക് വിവരാവകാശമന്ത്രി ഖമര്‍ സമാന് കയ്രാ പറഞ്ഞു. അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള കാലതാമസവും വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം അവസാനിക്കുന്ന നിലയ്ക്ക് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ചയാണ് ഭോജ എയറിന്റെ ബോയിങ്ങ് 737 വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിലെ 127 പേരുടെയും മരണം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: