ഭോപ്പാല്‍: കേന്ദ്ര-സംസ്ഥാന കമ്മീഷനുകളില്‍ കമ്മീഷണര്‍മാരുടെ നിയമനം രാഷ്ട്രീയ പരിപാടിയാക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനത്തിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 26ന് പി.പി.തിവാരി വിരമിച്ചതോടെ മധ്യപ്രദേശ് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഈ മാസം 30ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി അവാനി വൈശ് മുഖ്യ വിവരാവകാശ കമ്മീഷണറാകാന്‍ ചരടുവലികള്‍ നടത്തുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
തമിഴ്നാട് വിവരാവകാശ കമ്മീഷനില്‍ കമ്മീഷണര്‍മാരായ ചിലരുടെ നിയമനം സംസ്ഥാന ഹൈക്കോടതി അസാധുവാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
സുപ്രീംകോടതിയുടെ പുതിയ നീക്കത്തോടെ വിവിധ സംസ്ഥാന വിവരാവകാശ കമ്മീഷനുകളിലെ പുതിയ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ എല്ലാ നിയമനങ്ങളും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍മാരെയും കോടതികളെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് വിവരാവകാശ പ്രവര്‍ത്തകര്‍. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള സുപ്രീംകോടതിയുടെ നീക്കം ഉദ്യോഗസ്ഥ മേധാവികളെയും അമ്പരപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: