മനുഷ്യനെ സംബന്ധിച്ച, മനസ്സ് ഒരു പരിധിവരെ വികാസം പ്രാപിച്ചിരിക്കുന്നു. ആ വഴിക്കോ ഈ വഴിക്കോ പോകാമെന്ന തരത്തിലാണ് ഈ മനസ്സിരിക്കുന്നത്. അതിനെ സമതുലിതമല്ലാത്ത രീതിയിലും വികസിപ്പിച്ചെടുക്കാം. ശരീരത്തിനില്ലാത്ത ഒരു ദ്രവത്വം മനസ്സിനുണ്ട്. കരുത്തിന്റെയും വഴക്കത്തിന്റെയും കാര്യത്തില്‍ ശരീരത്തിനെ ഒരു പ്രത്യേക രീതിയില്‍ മാത്രമേ നിങ്ങള്‍ക്ക് വികസിപ്പിക്കാനാവൂ. സമതുലിതമല്ലാത്ത വികാസമെന്ന രീതിയില്‍ ശരീരത്തെ വികസിപ്പിക്കാനാവുകയില്ല. അല്പമൊക്കെ സാധിക്കുമായിരിക്കും. പക്ഷേ വളരെയൊന്നും സാധിക്കുകയില്ല; എന്നാല്‍ മനസ്സിന്റെ കാര്യത്തില്‍ സ്വാഭാവികമായ പാതയില്‍ നിന്ന് വളരെയധികം വ്യതിചലിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. ശരീരം പ്രകൃതിയാകുന്നു. മനസ്സാകട്ടെ നിങ്ങളെ പ്രകൃതിയില്‍ നിന്നും ദൂരേക്ക് കൊണ്ടുപോകുന്നു. യാഥാര്‍ത്ഥ്യമെന്ത് എന്നതിനും നിങ്ങള്‍ക്കുമിടയിലുള്ള ഏറ്റവും പ്രധാന കടമ്പ ഇതാണ്. കാരണം മനസ്സ് ഒരു വലിയ ഭ്രംശമാണ്. അതിന് എവിടെയും പോകാം. എവിടെയും പോകാനായി നിങ്ങള്‍ക്ക് അതിനെ പരിശീലിപ്പിക്കാം. സത്യത്തില്‍ നിന്ന് വളരെയകലെ ഏതുദിശയിലേക്കു വേണമെങ്കിലും നിങ്ങള്‍ക്കതിനെ കൊണ്ടുപോകാം. ശരീരം പോവുകയില്ല. നിങ്ങളെന്തൊക്കെത്തന്നെ ചെയ്താലും അല്‍പ്പസമയം കഴിയുമ്പോള്‍ അതിനു തിരിച്ചിറങ്ങിവന്ന് മണ്ണിലിരിക്കണം. നിങ്ങള്‍ ചാടുന്നുണ്ടാവാം. പക്ഷേ, എപ്പോഴും നിങ്ങള്‍ തിരികെ താഴേക്ക് വരുന്നു. ശരീരം എപ്പോഴും പ്രകൃതിയോടടുത്തു നില്ക്കുന്നു. കാരണം അത് പ്രകൃതിയാണ്. വിചലനത്തിനു കഴിവുളളതാണ് മനസ്സ്. അതുകൊണ്ട് ആദ്യത്തെ മുപ്പതുദിവസം മാനസികമായ അവസ്ഥാഭേദങ്ങളെ ഏകതാളത്തിലാക്കുകയാണ് നമുക്കാദ്യം വേണ്ടത്. എങ്ങോട്ടും അത്പോവാതെ ഇരിക്കുവാന് എത്രയും അടുത്തേക്ക് അത് വന്നുചേരുവാന്‍.
ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: