പാരിസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ വട്ടം വോട്ടെടുപ്പ് തുടങ്ങി. ഫലം പുറത്ത് വരുന്നതോടെ ഫ്രാന്‍സില്‍ നിക്കോളാസ് സര്ക്കോസിയൂടെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ സാധ്യതയെന്ന് സൂചനകള്‍. 44മില്യണ്‍ ഫ്രഞ്ച് ജനതയാണ് ഇന്ന് ഫ്രാന്‍സിന്റെ രാഷ്ട്രീയ ഭാവി തിരുത്തികുറിക്കാനായി പോളിംഗ് ബൂത്തിലെത്തുന്നത്. എന്നാല്‍ ചെറിയൊരു ശതമാനം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഫ്രാന്‍സിലെ അടുത്ത ഭരണാധികാരിയായി വലതുപക്ഷ സ്ഥാനാര്‍ത്ഥി ഫ്രാന്‍കോയിസ് ഹോളണ്ടാകുമെന്നാണ് രാഷ്ട്രീയ വിദ്ഗധരുടെ നിഗമനം. ഫലമറിയാന്‍ അടുത്ത മെയ് ആറ് വരെ കാത്തിരിക്കണം. രാജ്യത്തെ 85,000പോളിം ഗ് സ്റ്റേഷനുകളിലാണ് പോളിംഗിനായി സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 8ന് ആരംഭിച്ച പോളിംഗ് രാത്രി 8ന് അവസാനിക്കും. ഇന്ന് രാത്രിയോടെ വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പില്‍ 55ശതമാനം വോട്ട് നേടി ഹോളണ്ട് ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്
സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ സെഗോലിന്‍ റോയലിനെ ആറ് പോയന്റുകള്‍ക്ക് പരാജയപ്പെടുത്തി 2007-ല്‍ പ്രസിഡന്റ് പദമേറിയ സര്‍കോസിയുടെ മുഖ്യ എതിരാളി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ തന്നെ ഫ്രാന്‍സ്വാ ഒലാദാണ്. യു.എം.പി. സ്ഥാനാര്‍ഥിയായ സര്‍കോസിക്ക് വോട്ട് ചെയ്യില്ലെന്ന പ്രഖ്യാപനവുമായി യാഥാസ്ഥിതിക കക്ഷിയിലെ മുന്‍ പ്രസിഡന്റ് ഷാക് ഷിറാക് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഒലാദിന് വോട്ടു ചെയ്യുമെന്നാണ് ഷിറാക്കിന്റെ പ്രഖ്യാപനം.
മെയ് ആറിന് രണ്ടാം വട്ടം വോട്ടെടുപ്പു നടക്കും. ആദ്യ വട്ടം വോട്ടെടുപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുമെന്നു കരുതുന്ന സര്‍കോസിയും ഒലാദുമായിരിക്കും ഇതിലെ സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: