ന്യൂദല്‍ഹി: സാര്‍ക്ക് രാജ്യങ്ങളുടെ സംയുക്ത പ്രസ് കൗണ്‍സിലിനു രൂപം നല്‍കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കേണ്ഡേയ കട്ജു ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കത്തു പ്രധാനമന്ത്രിക്കും വാര്‍ത്താ വിതരണ മന്ത്രാലയത്തിനും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത കൗണ്‍സിലിന് ഇന്ത്യക്കു നേതൃത്വം നല്‍കാനാകും. പത്രസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഈ ആശയത്തെ വാര്‍ത്താവിതരണ മന്ത്രി അംബിക സോണി സ്വാഗതം ചെയ്തതായും കട്ജു അറിയിച്ചു.
പാക് പ്രസ് കൗണ്‍സില്‍ ചെയര്‍മാനായ രാജ മുഹമ്മദ് ഷഫ്ഖത് ഖാന് അബ്ബാസിയാണ് സംയുക്ത പ്രസ കൗണ്‍സിലിന്റെ ആശയം ആദ്യം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: