ന്യൂദല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസ് അന്വേഷണം വൈകിയത് സംബന്ധിച്ച് അദ്ദേഹം സോണിയാഗാന്ധിക്ക് വിശദീകരണം നല്കി. വിഷയത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജ് സോണിയയെ കണ്ടത്.
ആദര്‍ശ് ഫ്ലാറ്റ് പ്രതിരോധവകുപ്പിന്റെ വസ്തുവല്ലെന്നായിരുന്നു മഹാരാഷ്ട്ര നിയമസഭയില്‍ ചൊവ്വാഴ്ച വച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സര്‍ക്കാരിന്റെ ആസ്തിയാണെന്നും കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കോ സൈനികര്‍ക്കോ വേണ്ടിയല്ല ആദര്‍ശ് സൊസൈറ്റി സ്ഥാപിച്ചതെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബോംബൈ ഹൈക്കോടതി ജഡ്ജി ജെ.എ.പാട്ടീല്‍, മുന്‍ സ്റ്റേറ്റ് ചീഫ് സെക്രട്ടറി പി.സുബ്രഹ്മണ്യന് എന്നിവരടങ്ങിയ ജുഡീഷ്യല്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കാര്‍ഗില്‍ വിധവകള്‍ക്കുവേണ്ടി സ്ഥാപിച്ച ഫ്ലാറ്റുകള്‍ രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് സിബിഐ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: