മലപ്പുറം : മഞ്ഞളാംകുഴി അലിയുടെ മന്ത്രിസ്ഥാനം, മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ആരും വേവലാതിപ്പെട്ടിട്ടു കാര്യമില്ല. സമീപകാലത്തു കേരളം മാലിന്യം കൊണ്ടു വീര്‍പ്പുമുട്ടുകയാണ്. ഈ മാലിന്യം തുടച്ചു നീക്കുന്ന പണിയാണ് അലിയുടേതെന്നും തങ്ങള്‍ പറഞ്ഞു. ചില ആളുകള്‍ പകര്‍ച്ചവ്യാധി ബാധിച്ച പോലെയാണ് പെരുമാറുന്നത്.
ഒരാള്‍ ഒന്നു പറഞ്ഞാല്‍ ചിലര്‍ അത് ഏറ്റെടുക്കുന്നു. ഈ രോഗികളെ ചികിത്സിച്ചു ഭേദമാക്കാനുള്ള ജോലി ലീഗ് ഏറ്റെടുക്കുന്നതായും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: