തൃക്കരിപ്പൂറ്‍: മെട്ടമ്മലില് മുസ്ളിംതീവ്രവാദി സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മധുരങ്കൈയിലെ സി.ഭാസ്ക്കരണ്റ്റെ മകന് രജിലേഷിണ്റ്റെ മരണത്തിലെ മുഖ്യപ്രതിയും രജിലേഷിണ്റ്റെ വ്യാപാര പാര്‍ട്ട്ണറുമായ മെട്ടമ്മലിലെ എം.ടി.പി.നാസറി(26)നെ ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആഴ്ചത്തേക്ക് റിമാണ്റ്റ് ചെയ്തു. ഐപിസി 306 വകുപ്പ് പ്രകാരം നിസാറിനേയും കണ്ടാലറിയാവുന്ന 1൦ പേര്‍ക്കെതിരെയുമാണ് ചന്തേര പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് നിസാറിനെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ 15ന് മധുരങ്കൈയിലെ വീട്ടില്‍ നിന്നും രജിലേഷിനെ തണ്റ്റെ യൂണിക്ക് മൊബൈല്‍ ഷോപ്പിലെ പാര്‍ട്ട്ണര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയും പുഴയോരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സംഘം ചേര്‍ന്ന് പരസ്യവിചാരണ നടത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നീലേശ്വരം സിഐ സുനില്‍ കുമാറിണ്റ്റേയും ചന്തേര എസ്ഐ സുമേഷിണ്റ്റേയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രജിലേഷിണ്റ്റെ മരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: